Monday, December 23, 2024

HomeAmericaഫ്‌ളവേഴ്‌സ് ടിവി യു എസ് എ ക്വയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു

ഫ്‌ളവേഴ്‌സ് ടിവി യു എസ് എ ക്വയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു

spot_img
spot_img

ഫ്‌ളവേഴ്‌സ് ടിവി യു എസ് എ , നോർത്ത് അമേരിക്കയിലെ വിവിധ ദേവാലയങ്ങളിലെ ക്വയർ ഗ്രൂപ്പുകളെയും ഒപ്പം മറ്റുള്ള ക്വയർ ടീമുകളെയും ഉൾപെടുത്തിക്കൊണ്ട് ക്വയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രിസ്തുമസ് കരോൾ ഗാനങ്ങളുടെ പശ്ചാത്തലമുള്ള സംഗീതത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ക്വയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഫ്‌ളവേഴ്‌സ് ടിവി യു എസ് എ അണിയിച്ചൊരുക്കിയ ക്വയർ ഫെസ്റ്റിൽ നിരവധി ചർച്ചുകൾ ക്വയർ ഗാനങ്ങൾ ആലപിച്ചു ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. ക്രിസ്തുമസിന്റെ സന്ദേശം ക്വയർ ഫെസ്റ്റിലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ മുന്പിലെത്തിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവി യു എസ് എ യും അണിയറ പ്രവർത്തകരും.

ഈ ക്വയർ ഫെസ്റ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:

Biju Zacharia : 847 630 6462
Georje Paul : 713 447 2926
Georje Joseph : 847 505 5573

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments