Sunday, April 20, 2025

HomeAmericaജി. ഐ. സി. ഇന്റർനാഷണൽ സ്പെല്ലിങ് ബീ ഇന്ന് സൂം വഴി നടത്തും

ജി. ഐ. സി. ഇന്റർനാഷണൽ സ്പെല്ലിങ് ബീ ഇന്ന് സൂം വഴി നടത്തും

spot_img
spot_img

ഡോക്ടർ മാത്യു ജോയ്‌സ്, ഗ്ലോബൽ മീഡിയ ചെയർമാൻ

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഇന്റർനാഷണൽ സ്‌പെല്ലിംഗ് ബീ മത്സരങ്ങൾ നവംബർ 18 ശനിയാഴ്ച 9:00 PM EST, അഥവാ ഇന്ത്യൻ സമയം ഞായറാഴ്ച 19 ന് രാവിലെ 7:30 ന് നടക്കും. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ YouTube ലൈവ് ലഭ്യമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ദേശീയതല മത്സരങ്ങളിൽ വിജയിച്ച മത്സരാർത്ഥികൾ ആണ് നവംബർ 18 ന് (ഇന്ന്) നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.

2023 ഒക്‌ടോബർ 28-ന് GIC അതിന്റെ സ്‌പെല്ലിംഗ് ബീ വർക്ക്‌ഷോപ്പ് ആരംഭിച്ചിരുന്നു. GIC-യുടെ CoE യൂത്ത് സെന്റർ ഓഫ് എക്‌സലൻസാണ് ഗ്ലോബൽ ക്യാബിനറ്റ് അംഗീകാരത്തോടെ ഈ പ്രവർത്തനം നടത്തിയത്.

GIC യുടെ CoE യൂത്ത് സെന്റർ ഓഫ് എക്‌സലൻസ്, മുൻ യുഎസ് സ്‌പെല്ലിംഗ് ബീ ചാമ്പ്യൻ അൻസൻ സുജോ, 2014 സ്‌ക്രിപ്‌സ് സ്പെല്ലിംഗ് ബീ കോ-ചാമ്പ്യൻ, സിർജന കൗർ, മൂന്ന് തവണ സ്‌ക്രിപ്‌സ് നാഷണൽ ക്വാളിഫയർ, ക്വാർട്ടർ ഫൈനലിസ്‌റ്റ്, സെമിഫൈനലിസ്റ്റ് മൈക്കൽ കോൾഗാനി എന്നിവർ നേതൃത്വം നൽകി കൊണ്ട് വോളണ്ടിയർമാരുടെ ശിൽപശാല നടത്തി.

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ, ഗ്ലോബൽ സെന്റർ ഓഫ് എക്സെല്ലെൻസ് ഫോർ യൂത്ത് ചെയർമാൻ നാരായണ ജംഗ എന്നിവരോടൊപ്പം ജിഐസി പ്രസിഡന്റ് പി സി മാത്യു, ഡോ. താരാ ഷാജൻ, ഡോ. മാത്യു ജോയ്‌സ്, യൂത്ത് കോ-ഓർഡിനേറ്റർമാരായ നിഹാർ ജംഗ അനന്യ അഗസ്റ്റിൻ, സഞ്ജന കലോത്ത്, ക്രിസ്റ്റൽ ഷാജൻ, അൻസൻ സുജോ എന്നിവരും ഇതിന്റെ വിജയത്തിന് മികച്ച പിന്തുണ നൽകി.

ട്രയൽ സെഷനിൽ, എല്ലാ മത്സരാർത്ഥികൾക്കും പാനലിസ്റ്റുകളിൽ നിന്ന് നിരവധി സ്‌പെല്ലിംഗ് ബീ തയ്യാറാക്കാനുള്ള നുറുങ്ങുകൾ ലഭിക്കുകയും അവരുടെ കഴിവുകൾ പരിശീലിക്കുന്നതിനുള്ള ഒരു ഓൺലൈൻ അവസരം ലഭിക്കുകയും ചെയ്തത് സഹായകമായി.

യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും ആഗോളതലത്തിൽ മത്സരിക്കുന്നതിനും അവരുടെ കരിയറിൽ വിജയിക്കുന്നതിനും അവരുടെ വൈദഗ്ദ്ധ്യം ഉയർത്തുന്നതിനും സമാനമായ നൂതന പദ്ധതികളിൽ GIC യുടെ CoE ഫോർ യൂത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നുള്ളത് അഭിനന്ദാർഹം തന്നെ ആണെന്ന് ഗുഡ് വിൽ അംബാസിഡർ ജിജ മാധവൻ ഹരി സിംഗ് ഐ. പി. എസ് അഭിപ്രായപ്പെട്ടു.

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും യുവാക്കളും അവരുടെ ബൗദ്ധിക കഴിവുകൾ സംവദിക്കാനും മെച്ചപ്പെടുത്താനും ഇത്തരം മത്സരങ്ങൾ വളരെ സഹായകം ആകുന്നു എന്ന് യൂത്ത് സെന്റർ ഓഫ് എസ്‌സില്ലെന്സ് കോചെയർ പേഴ്സൺ ജെയ്സി ജോർജ് പറഞ്ഞു.

ജി. ഐ. സി യൂടെ പ്രവർത്തനങ്ങൾ അടുത്തറിയാൻ കഴിഞ്ഞ അംബാസ്സഡർമാരിൽ ഒരാളായ മുൻ കേരളാ ഡി. ജി. പി. ഋഷി രാജ് സിംഗ് അടുത്തയിടെ ഡി. എഫ്. ഡബ്ല്യൂ. ചാപ്റ്റർ മെമ്പർഷിപ് കിക്ക്‌ ഓഫിന് ഡാലസിൽ എത്തിയപ്പോൾ നടന്ന പൊതു യോഗ പരിപാടികളിൽ ഗ്ലോബൽ ഇന്ത്യൻ നെറ്റ്‌വർക്ക് ആയ ഈ പ്രസ്ഥാനത്തിന് വളരെയധികം നല്ല കാര്യങ്ങൾ ചെയ്യുവാൻ കഴിയും എന്ന് പ്രസ്താവിക്കയുണ്ടായി.

ഗ്ലോബൽ എഡ്യൂക്കേഷൻ ചെയർമാൻ ഡോക്ടർ കുരിയൻ തോമസ്, പ്രൊഫ്. കെ. പി. മാത്യു, പ്രൊഫസർ ജോയ് പല്ലാട്ടുമഠം, പ്രൊഫ്. മാത്യു വര്ഗീസ്, കള്ളിക്കാട് ബാബു, ഡോക്ടർ രാജ് മോഹൻ പിള്ളൈ,മുൻ അംബാസിഡർ ശ്രീകുമാർ മേനോൻ, കമലേഷ് മേത്ത, ടോം കോലത്ത്, ശോശാമ്മ ആൻഡ്രൂസ്, ഉഷ ജോർജ്, ഡോക്ടർ ഈപ്പൻ ജേക്കബ്, വര്ഗീസ് കൈയ്യാലക്കകം, ഡോക്ടർ പൗലോസ്, മുതലായ ജി. ഐ. സി നേതാക്കൾ വിജയാശംസകൾ നേർന്നു.

ഇവിടെ കൊടുത്തിരിക്കുന്ന യു ട്യൂബ് ലിങ്ക് ഉപയോഗിച്ച് തത്സമയം സ്പെല്ലിങ് ബീ ഫൈനൽ മത്സരം കാണുന്നത് വളരെ കൗതുകം ഉണർത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. https://www.youtube.com/watch?v=VMiSOfjQr4o

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments