Sunday, April 20, 2025

HomeAmericaനോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ് സമാപിച്ചു

നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ് സമാപിച്ചു

spot_img
spot_img

ബാബു പി സൈമൺ

ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെലോഷിപ്പ് കോൺഫറൻസ് നവംബർ 17 മുതൽ 19 വരെയുള്ള തീയതികളിൽ നടത്തപ്പെട്ടു. ഡാലസ് പട്ടണത്തിൽ അടുത്തുള്ള ലതാം സ്പ്രിങ് ക്യാമ്പ് ആൻഡ് റിട്രീറ് സെൻററിൽ വെച്ചായിരുന്നു കോൺഫ്രൻസ് ക്രമീകരിച്ചിരുന്നത്. “വിറ്റ്നസ് ലിവ് ഇൻ ഫൈയ്ത്ത്‌ ” (അപ്പൊ 22:15) എന്ന വിഷയമായിരുന്നു ഈ വർഷത്തെ കോൺഫറൻസിന് ചിന്താ വിഷയവുമായി തിരഞ്ഞെടുത്തത്. റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും 130 യുവജനങ്ങൾ ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുത്തു.

വാഷിംഗ്ടൺ മാർത്തോമ ചർച്ച് വികാരിയും, യൂത്ത് ചാപ്ലിനും ആയ റവ: ജയ്സൺ തോമസ് ആയിരുന്നു മുഖ്യ ചിന്താ വിഷയം അവതരിപ്പിച്ചത്. ഒരു വിശ്വാസി എപ്രകാരമാണ് വിശ്വാസത്താൽ ക്രിസ്തുവിൻറെ സാക്ഷിയായി ജീവിക്കേണ്ടത് എന്ന് പൗലോസിന്റെ ജീവിതത്തെ ആസ്പദമാക്കി അച്ചൻ ക്ലാസുകൾ എടുത്തു. ” സാക്ഷിയാകുക എന്നാൽ അത് ഒരു തിരഞ്ഞെടുക്കപ്പെട്ട ജോലിയോ പ്രത്യേകമായി നൽകിയ ഒരു ചുമതലയോ അല്ല എന്നും . അനുദിനം കാണുന്നവരോട് ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പറയുവാൻ യുവജനങ്ങൾ ഏവർക്കും ചുമതലയുണ്ട് എന്നും , നമ്മുടെ വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിൻറെ രക്ഷയെ കുറിച്ചുള്ള സന്ദേശം പ്രതിഫലിക്കണം എന്നും ” അച്ഛൻ തൻറെ പ്രസംഗത്തിൽ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ചർച്ച് വികാരി റവ. സാം കെ ഈശോ, ഓസ്റ്റിൻ മാർത്തോമ ചർച്ച് വികാരി ഡെന്നീസ് എബ്രഹാം, കരോൾട്ടൻ മാർത്തോമ ചർച്ച് വികാരി റവ. ഷിബി എബ്രഹാം, ക്രോസ് വേ മാർത്തോമ ചർച്ച് വികാരി റവ. എബ്രഹാം കുരുവിള, എന്നിവരും വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ചർച്ച് അസിസ്റ്റന്റ് വികാരി റവ. ജീവൻ ജോൺ മുഖ്യ കാർമികത്വം വഹിച്ചു. ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് ട്രഷറർ, ജോതം ബി സൈമൺ വിശുദ്ധകുർബാന മധ്യേയുള്ള വചന ശുശ്രൂഷക്ക് നേതൃത്വം നൽകി. ഷോൺ വർഗീസ് ,ഷെന്നോൻ വർഗീസ്, ഗ്രിഷ്മ ഉമ്മൻ തുടങ്ങിയവർ കോൺഗ്രസിൻറെ കൺവീനർമാരായി പ്രവർത്തിച്ചു. അടുത്ത വർഷം നടക്കുന്ന കോൺഫറൻസിന് സെന്റ് പോൾസ് മാർത്തോമ ചർച്ച് ഡാളസ് ആതിഥേയത്വം വഹിക്കും. ജനറൽ കൺവീനർ ഷോൺ വർഗീസ് നന്ദി പ്രകാശിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments