Sunday, April 20, 2025

HomeAmericaഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ഇന്നവേഷന്‍ മാസ്‌ട്രോ അവാര്‍ഡ് ബാബു വര്‍ഗീസിന്

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ഇന്നവേഷന്‍ മാസ്‌ട്രോ അവാര്‍ഡ് ബാബു വര്‍ഗീസിന്

spot_img
spot_img

ഷിക്കാഗോ: ലോക മലയാളികളുടെ ഹദയത്തില്‍ തൊടുന്ന ദൃശ്യവിസ്മയമൊരുക്കി, നോർത്ത് അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായി മാറിക്കഴിഞ്ഞ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കമ്മൂണിറ്റി ഹീറോ ആയി ആദരിക്കപ്പെട്ട ബാബു വര്‍ഗീസ് എഞ്ചിനീയറിംഗ് രംഗത്തെ ലോകോത്തര നിലവാര മികവിന് ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയ ആര്‍ക്കിടെക്റ്റാണ്.

ബാബു വര്‍ഗീസിന് ‘ഇന്നവേഷന്‍ മാസ്‌ട്രോ അവാര്‍ഡ്’ സമ്മാനിക്കപ്പെട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ മികവിനുള്ള അംഗീകാരമായി. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ജീവിതക്കാഴ്ചകളും കലാനൈപുണ്യവും ജനപ്രിയമായ നിരവധി റിയാലിറ്റി ഷോകളിലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ കണ്‍മുമ്പിലെത്തിക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികാഘോഷ വേദിയില്‍ വച്ചായിരുന്നു ബാബു വര്‍ഗീസിനെ ആദരിച്ചത്.

അമേരിക്കന്‍ മലയാളികള്‍ക്ക് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകള്‍ ഉചിതമായ സമയത്ത് കാണുവാന്‍ അവസരമൊരുക്കി അമേരിക്കയിലെത്തി അവരുടെ മനം കവര്‍ന്ന ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ സി.ഇ.ഒ ബിജു സഖറിയയുടെ നേതൃത്വത്തില്‍ നൂറോളം അണിയറ പ്രവര്‍ത്തകരാണ് വാര്‍ഷികാഘോഷത്തിന് കളമൊരുക്കിയത്. ആയിരത്തോളം പേര്‍ പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചു. ഉല്‍സവ പ്രതീതി ഉണര്‍ത്തിയ ചടങ്ങില്‍ പ്രമുഖ നര്‍ത്തകിയും, നടിയുമായ ആശാ ശരത്താണ് ഫ്‌ളോറിഡയില്‍ നിന്നുള്ള ബാബു വര്‍ഗീസിന് പുരസ്‌കാരം സമ്മാനിച്ചത്.

ഫ്‌ളോറിഡ സ്റ്റേറ്റ് എഞ്ചിനീയേഴ്‌സ് ബോര്‍ഡ് ചെയര്‍മാനായി നിയമിതനായ ആദ്യ ഇന്ത്യക്കാരനായ ബാബു വര്‍ഗീസ് മലയാളികളുടെ അഭിമാനമാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ഇദ്ദേഹം അമേരിക്കയില്‍ നിന്നും എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. അമേരിക്കയിലെ 18 സ്റ്റേറ്റുകളില്‍ എഞ്ചിനീയറിങ്ങ് ലൈസന്‍സുള്ള ബാബു വര്‍ഗീസ് ഡിസൈന്‍ ചെയ്ത് പൂര്‍ത്തീകരിച്ച വന്‍ ഷോപ്പിങ് മാളുകള്‍, ഹൈറൈസ് ബില്‍ഡിംഗുകള്‍, ക്രൂയിസ് ടെര്‍മിനലുകള്‍, എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ സ്വതസിദ്ധമായ തന്റെ നിര്‍മാണ ശൈലിയുടെ മകുടോദാഹരണങ്ങളാണ്.

വിവിധ കോടതികളില്‍ ഫോറന്‍സിക് എഞ്ചിനീയറിങ് വിദഗ്ധനായി പ്രവര്‍ത്തിച്ചു വരുന്ന ബാബു വര്‍ഗീസാണ് അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധി സ്‌ക്വയര്‍ സൗത്ത് ഫ്‌ളോറിഡയിലെ ഫാല്‍ക്കണ്‍ ലിയ പാര്‍ക്കില്‍ രൂപകല്പന ചെയ്ത് യഥാര്‍ത്ഥ്യമാക്കിയത്. കമ്യൂണിറ്റി സര്‍വീസിനായുള്ള 2019ലെ ഗര്‍ഷോം പ്രവാസി രത്‌ന പുരസ്‌കാര ജേതാവാണ് ഇദ്ദേഹം. ഫ്‌ളോറിഡയിലും കേരളത്തിലുമായി എണ്‍പതിലധികം എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്ന മുലേവര എഞ്ചിനീയറിങ് ഇന്‍ കോര്‍പറേറ്റഡിന്റെ പ്രസിഡന്റും പ്രിന്‍സിപ്പല്‍ എഞ്ചിനീയറുമാണ് തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍ഗീസ്.

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ വാര്‍ഷിക പരിപാടികളുടെ ഹൈലൈറ്റുകളിലൊന്നായിരുന്നു ബാബു വര്‍ഗീസ് ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി ഹീറോസിനെ ആദരിച്ച ചടങ്ങ്. ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററിലായിരുന്നു, വിവിധ പരിപാടികളോടെയുള്ളവര്‍ണാഭമായ ആഘോഷം.

ബോളിവുഡിലെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാ-സാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണിനിരന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കൊപ്പം ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറ പ്രവര്‍ത്തകരും ഷിക്കാഗോയിലെത്തി അണിയിച്ചൊരുക്കിയ ആറാം വാര്‍ഷിക ആഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് അനുഭവവേദ്യമായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments