Sunday, April 20, 2025

HomeAmericaഫൊക്കാനയുടെ സന്തത സഹചാരി മേരി ഫിലിപ്പ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഫൊക്കാനയുടെ സന്തത സഹചാരി മേരി ഫിലിപ്പ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് കേരളാ സമാജം ഓഫ് ന്യൂ യോർക്കിന്റെ മുൻ സെക്രട്ടറി മേരി ഫിലിപ്പ് മത്സരിക്കുന്നു. ന്യൂയോർക്കിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ സജീവ പ്രവർത്തകയും റീജണൽ സെക്രട്ടറി , ട്രഷർ, വിമെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർ, വിമെൻസ് ഫോറം റീജണൽ വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മേരി ഫിലിപ്പ് മത്സരിക്കുന്നത്.

മികച്ച സാമൂഹ്യ പ്രവർത്തക , പ്രസംഗിക, മത-സാംസ്‌കാരിക പ്രവർത്തക ,സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ന്യൂ യോർക്ക് കാർക്ക്
ഏറെ പ്രിയങ്കരിയായ മേരി ഫിലിപ്പ്. ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു. ഒരു ചാരിറ്റി പ്രവർത്തക കൂടിയായ മേരി ഫിലിപ്പ് ന്യൂ യോർക്ക് മലയാളീ സമൂഹത്തിൽ ഏവർക്കും സുപരിചിതയാണ്.

കേരളാ സമാജം ഓഫ് ന്യൂ യോർക്കിന്റെ അൻപതാം വർഷത്തെ സെക്രട്ടറി ആയി നല്ല ഒരു പ്രവർത്തനം കാഴ്ചവെക്കാൻ മേരിഫിലിപ്പിന് കഴിഞ്ഞു. ഈ അസോസിയേഷന്റെ പല ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുള്ള മേരി, ഇന്ത്യൻ നുഴ്സ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. ഇന്ത്യൻ കാത്തലിക്ക് അസോസിയേഷന്റെ മുൻ പ്രസിഡന്റ് , ട്രസ്റ്റീ ബോർഡ് മെംബേർ , ട്രസ്റ്റീ ചെയർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മേരി WMC യുടെ ഇലക്ഷൻ ചെയർ ആയും പ്രവർത്തിക്കുന്നു.

നസ്സോ കൗണ്ടിയുടെ പല അവാർഡുകളും നേടിയിട്ടുള്ള മേരി ഫിലിപ്പ് ,ഹെമ്പ്‌സ്റ്റെഡ് ടൗണിന്റെ ബെസ്ററ് കമ്മ്യൂണിറ്റി അവാർഡും , കേരളാ കൾച്ചറൽ അസോസിയേഷൻ കഴിഞ്ഞ വർഷം നൽകിയ ബെസ്റ്റ് കമ്മ്യൂണിറ്റി അവാർഡ് മേരി നേടുകയുണ്ടയി . ഫ്ലോറൽ പാർക്ക് മർച്ചന്റ് അസോസിയേഷന്റെ കുറെ വർഷങ്ങളായി സെക്രട്ടറി ആയി പ്രവർത്തിക്കുന്നു.

ന്യൂ യോർക്കിലെ ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന മേരി, ഭർത്താവു ഫിലിപ്പ് കുര്യൻ , മക്കളായ അർപ്പൻ ഫിലിപ്പ് , അർച്ചന ഫിലിപ്പ് എന്നിവരും ന്യൂ യോർക്കിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകർ ആണ്.

മാറ്റങ്ങൾ സംഘടനകളിൽ ആവിശ്യമാണ് . ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് തയാർ എടുക്കുബോൾ, മേരി ഫിലിപ്പിന്റെ പ്രവർത്തന പരിചയവും സംഘടനാപടവും സംഘടനക്ക് ഒരു മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ന്യൂ യോർക്കിൽ നീന്നും എല്ലാവരും ഒരേ സ്വരത്തിൽ മേരി ഫിലിപ്പിന്റെ നോമിനേഷനെ പിൻന്താങ്ങുന്നു.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, മേരി ഫിലിപ്പിന്റെ സംഘടനാ പാടവത്തിന് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ന്യൂ യോർക്ക് റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ മേരി ഫിലിപ്പിന്റെ മത്സരത്തെ പിന്തുണക്കുന്നു .

കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ, മനോജ് മാത്യു , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി എന്നിവർ മേരി ഫിലിപ്പിന് വിജയാശംസകൾ നേർന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments