Tuesday, May 13, 2025

HomeAmericaവിനോദ് കെയാർകെ മന്ത്ര ട്രസ്റ്റീ ബോർഡ് ചെയർമാൻ

വിനോദ് കെയാർകെ മന്ത്ര ട്രസ്റ്റീ ബോർഡ് ചെയർമാൻ

spot_img
spot_img

:രഞ്ജിത് ചന്ദ്രശേഖർ

അമേരിക്കയിലെ പ്രവാസി സംഘടനാ രംഗത്ത് മികച്ച നേതൃ വൈഭവം പുലർത്തി ,അവരുടെ ഇടയിൽ സർവ സമ്മതനായ ശ്രീ വിനോദ് കെയാർകെ (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) മന്ത്രയുടെ ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു .അമേരിക്കയിലെ മലയാളീ ഹൈന്ദവ സമൂഹം മന്ത്രയിലൂടെ സംഘടനാ രംഗത്ത്പുതു ചലനങ്ങൾ സൃഷ്ടി ക്കുന്ന കാലഘട്ടത്തിൽ വളരെ നിർണായകമായ ഉത്തര വാദിത്വം ആണ് തന്നിൽ വന്നു ചേർന്നിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രയെ അമേരിക്കയിലെ പ്രമുഖ സന്നദ്ധ സംഘടന ആക്കി വളർത്തുന്നതിൽ മുന്നിൽ തന്നെ ഉണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു .

സമഗ്രവും വ്യത്യസ്തവുമായ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ചു മുന്നോട്ടു പോകാൻ വേണ്ട കാര്യ പ്രാപ്തി ഉള്ള നേതൃ നിര മന്ത്രക്കു കൈമുതലായുണ്ട് . അമേരിക്കയിൽ ഇത് വരെ നടന്ന ഹൈന്ദവ കൺവെൻഷനുകളിൽ വച്ച് ഏറ്റവും മികച്ചതു നടത്തുവാനും ,വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിജ്ഞാബദ്ധരായ നിരവധി കുടുംബങ്ങളുടെ പിന്തുണ ആർജിക്കാനും കഴിഞ്ഞിട്ടുള്ള, മന്ത്രക്കു കരുത്തു പകരുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം അറിയിച്ചു . അമേരിക്കയിലെ മലയാളീ ഹിന്ദുക്കളുടെ ഇടയിൽ ഐക്യം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ പ്രാവർത്തികമാക്കി മാതൃകാ പരമായി മുന്നോട്ടു പോവാൻ മന്ത്രക്കു സാധിക്കുന്നുണ്ട്

ന്യൂ യോർക്കിൽ അറ്റോർണി ആയി പ്രവർത്തിക്കുന്ന ശ്രീ വിനോദ് കെയാർക്കേ വിവിധ പ്രവാസി സംഘടനകളിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട് . ഫൊക്കാന ജനറൽ സെക്രട്ടറി ആയിരുന്ന അദ്ദേഹം ,കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക്,മഹിമ എന്നീ സംഘടനകളുടെ പ്രസിഡന്റ് ആയിരുന്നു .കെ എച് എൻ എ ട്രഷറർ ,ജോയിന്റ് സെക്രട്ടറി എന്നെ പദവികൾ അലങ്കരിച്ചിട്ടുള്ള അദ്ദേഹത്തിനു വിവിധ ദേശീയ പ്രാദേശിക ഹൈന്ദവ സംഘടനകളിൽ പതിറ്റാണ്ടുകൾ ആയുള്ള പ്രവർത്തന പാരമ്പര്യം ഉണ്ട് .

കോട്ടയം ,പത്തനംതിട്ട ജില്ലാ കോടതികളിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ച അദ്ദേഹം ,പ്രവാസിയായതിനു ശേഷം ന്യൂ യോർക്കിൽ അറ്റോർണി ആയി പ്രവർത്തിച്ചു വരുന്നു .ഭാര്യ ബാലാ വിനോദ് നേഴ്സ് പ്രാക്റ്റീഷനർ ആയി പ്രവർത്തിക്കുന്നു .മക്കൾ ആയ ടെസ്സ കെയാർകെ ,നിതിൻ കെയാർകെ
എന്നിവർ കോളേജ് വിദ്യാർത്ഥികൾ. സംഘടനാ രംഗത്തെ ദീർഘ നാളായുള്ള അദ്ദേഹത്തിന്റെ അനുഭവ പരിചയം മന്ത്രക്കു പുതിയ ദിശാ ബോധം പകരും എന്ന് മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ പ്രത്യാശ പ്രകടിപ്പിച്ചു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments