Thursday, April 3, 2025

HomeAmericaപകൽവീടിന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സഹായം

പകൽവീടിന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സഹായം

spot_img
spot_img

ന്യൂ യോർക്ക് :കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റി മാവടിയിൽ ആരംഭിക്കുന്ന പകൽവീടിന് സ്ഥലം വാങ്ങുന്നതിന് അമേരിക്കയിലെ വെച്ചസ്റ്റർ മലയാളി അസോസിയേഷൻ സംഭാവനയായി 4 ലക്ഷം രൂപ നല്കി. മാവടിയിൽ നടന്ന പൊതു ചടങ്ങിൽ വച്ച് അസോസിയേഷൻ ട്രഷറർ അലക്സാണ്ടർ വർഗീസ് തുക ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് കൈമാറി.

കനിവിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻകാലങ്ങളിലും അസോസിയേഷൻ പ്രവർത്തകർ സഹായം എത്തിച്ചിട്ടുണ്ട്.അസോസിയേഷന്റെ പ്രസിഡന്റ് ടെറൻസൻ തോമസിന്റെ നേതൃത്വത്തിലാണ് കനിവിന് സഹായം നല്കി വരുന്നത്. ഈ പകൽവീടിന് നൽകുന്ന സഹായം അസോസിയേഷനിലെ മരിച്ചുപോയെ ഏഴ് മുൻ പ്രസിഡന്റുമാരുടെ പേരിലാണ് നൽകുന്നത് എന്ന് ടെറൻസൻ തോമസ് അറിയിച്ചു.

വാർദ്ധക്യ സമയത്താണ് സ്നേഹവും പരിലാളനായും ആവിശ്യമായി വരുന്നത്, ആ സമയത്തു ആരും ഇല്ലാതാവുക അല്ലെങ്കിൽ വീട്ടിൽ തനിച്ചാകുക എന്നത് ഭയാനകരമാണ്. ഈ അവസ്ഥയിൽ നിന്നും വാർദ്ധക്യത്തിൽ ഉള്ളവരെ അവരുടെ ഒറ്റപെടലിൽ നിന്നും മോചിപ്പിക്കാൻ വേണ്ടിയാണു കൊട്ടാരക്കരയിലെ മാവാടയിൽ പ്രവർത്തിക്കുന്ന കനിവ് എന്ന സംഘടന മഹത്തായ ഈ ആശയവുമായി രംഗത്തു വന്നത് . ഈ ആശയം കേട്ടപ്പോൾ തന്നെ അസോസിയേഷൻ പ്രസിഡന്റ് ആയ ടെറൻസൻ തോമസ് എല്ലാ വിധ സഹായങ്ങളും വാഗ്‌ദനം ചെയ്തു. പ്രവാസികൾക്കും (നാട്ടിൽ വീടില്ലാത്തവർക്ക് )നാട് സന്ദർശിക്കുബോൾ ഒരു മുറി നേരത്തെ അറിയിച്ചാൽ ലഭിക്കുന്നതായിരിക്കും.

കനിവ് നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിന് തീരുമാനിച്ച പകൽവീടിനായുള്ള പ്രവർത്തനംങ്ങൾ ഇന്ന് ഔദ്യോഗികമായി ആരംഭിച്ചുകഴിഞ്ഞു. .മാവടി ജംഗ്ഷനിൽ 25 സെന്റ് സ്ഥലം ഇതിനായി ഉടമ്പടി എഴുതി. വിദേശ മലയാളികൾ അടക്കം വ്യക്തികൾ,സംഘടനകൾ, സൗഹൃദങ്ങൾ എല്ലാം കനിവിനായി ഒരുമിക്കുന്നു. 2024 ൽ കെട്ടിടത്തിന്റെ ഒന്നാം നില പ്രവർത്തന സജ്ജമാകും.
ഈ സ്നേഹ സദനത്തിനായി നിങ്ങൾക്കും പങ്കാളിയാകാം.

ഇതോടൊപ്പം തന്നെ അലക്സാണ്ടർ വർഗീസ് അസോസിയേഷന്റെ പേരിൽ ഒരു കുട്ടിക്ക് ലാപ്ടോപ്പും , പഠനോപകാരണങ്ങളും മറ്റൊരു നിർധന കുട്ടിക്ക് ബെസിക്കളും വാങ്ങി നൽകി. അങ്ങനെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് അസ്സോസിയേഷൻ എന്നും ഒരു മാതൃകയാണ്.

കൊട്ടാരക്കരയിൽ ഒരു കാലത്ത് എസ് എഫ് ഐ പ്രസ്ഥാനത്തിന്റെ കാവലാൾ ആളായിരുന്നു അസോസിയേഷന്റെ പ്രസിഡന്റ് ആയ ടെറൻസൺ തോമസ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനം അസാധ്യമായിരുന്ന തൊണ്ണൂറുകളിൽ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ ആവേശം പടർത്തിയ വിദ്യാർത്ഥി നേതാവ് ആണ് ടെറൻസൻ

.സമര രംഗത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്ത് കൊട്ടാരക്കര സ്റ്റേഷനിൽ എത്തിച്ച് കൊടിയ മർദ്ദനങ്ങൾക്ക് വിധേയനാക്കിയിട്ടും പതറാതെ നിന്ന വിദ്യാർത്ഥി നേതാവ് ആണ്. ഇന്ന് അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുമ്പോഴും ചാരിറ്റി പ്രവർത്തങ്ങൾക്ക് അദ്ദേഹം എപ്പോഴും മുന്നിൽത്തന്നെ . ഈ ചാരിറ്റി പ്രവർത്തങ്ങൾക്ക് നേതൃ നൽകുന്നതുംടെറൻസൺ തോമസ് ആണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments