ചിക്കാഗോ തിരുഹൃദയ ഫൊറോന ക്നാനായ കത്തോലിക്ക ഇടവകയിൽ കൂടാരയോഗതല ക്രിസ്തുമസ്സ് കരോൾ”സ്നേഹദൂത്” ന് തുടക്കമായി.ഇടവകയിലെ കൂടാരയോഗ കോർഡിനേറ്റർ മാരുടെ ഉണ്ണിയേശുവിന്റെ രൂപം വഹിച്ച് കൊണ്ട് ഉള്ള പ്രദക്ഷിണവും തുടർന്ന് വി.കുർബ്ബാനയും നടത്തപ്പെട്ടു.

“സ്നേഹദുത്”കരോളിനായുള്ള രൂപം വികാരി ഫാ.തോമസ് മുളവനാൽ വെഞ്ചരിച്ച് കോർഡിനേറ്റർ മാർക്ക് നൽകി.ഇടവകയിലെ ആറ് കൂടാരയോഗത്തിലും തുടർന്നുളള ദിവസങ്ങളിൽ ക്രിസ്മസ്സ് കരോൾ നടത്തപ്പെടും.