(ഡോ. മാത്യു ജോയ്‌സ്, ജി. ഐ. സി. ഗ്ലോബൽ മീഡിയ ചെയർമാൻ)
ന്യൂയോർക്: ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ വുമൺ എംപവർമെൻറ് ഗ്ലോബൽ ചെയർപേഴ്സൺ ശോശാമ്മ ആൻഡ്രൂസ്ന്യൂയോർക് ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ ആൻഡ്രൂസ് കുന്നുംപറമ്പിൽ എന്നിവർ ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ സൗത്ത് കേരളാ ചാപ്റ്റർ (തിരുവനന്തപുരം) നേതാക്കളോടൊപ്പം ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ ഡിഫറെൻഡ് ആർട് സെന്റർ സന്ദർശിച്ചു. ഒപ്പം ഗ്ലോബൽ ബിസിനസ്സ് സെന്റർ ഓഫ് എക്സല്ലൻസ് ചെയർമാൻ ഡോക്ടർ രാജ് മോഹൻ പിള്ളൈ, ഗ്ലോബൽ ചാരിറ്റി കോ ചെയർമാൻ ശശി നായർ എന്നിവരും ചേർന്ന് എല്ലാ പിന്തുണയും നൽകി.

സൗത്ത് കേരളാ ചാപ്റ്റർ പ്രസിഡന്റ് കള്ളിക്കാട് ബാബു സന്ദർശന ടീമിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. ചാപ്റ്റർ ഭാരവാഹികളായ ആര്യാദേവൻ (പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ, സാജു വാങ്ങാനൂർ, അജി ഷാജഹാൻ, ശ്രീമതി ശൈലജ, ശ്രീമതി ഷീജ ബി. എസ്., അരുൺ പി. എസ്. എന്നിവർ വിസിറ്റിംഗ് ടീമിന് നേതൃത്വം വഹിച്ചു. ഇതുപോലെയുള്ള ചാരിറ്റി പ്രവർത്തങ്ങൾ ഇന്ത്യയിൽ നടത്തുവാൻ ന്യൂയോർക്കിൽ നിന്നും എത്തിയ നേതാക്കൾക്ക് ആര്യാദേവനും ഡോക്ടർ രാജ്മോഹനും അനോമോദനങ്ങൾ നേർന്നു.

കുട്ടികളുടെ മ്യൂസിക്കൽ ഷോയോടൊപ്പം മാജിക് ഷോയും വളരെ മനോഹരവും ആസ്വാദ്യകരവുമായിരുന്നുവെന്നും അവരോടപ്പം സ്നേഹം പങ്കിട്ടത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി എന്നും ശോശാമ്മ ആൻഡ്രൂസ് ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. ഈ സന്ദർശനം ദാന ധർമത്തിനായി ജി. ഐ. സി. ചെയ്യുന്ന നല്ല ഒരു തുടക്കത്തിന്റെ നാന്നി കുറിപ്പാണെന്നു ശശി നായർ പറഞ്ഞു. ചാപ്റ്ററിന്റെ എല്ലാ ഊർജ്ജവും ഗ്ലോബൽ സംഘടനയുടെ നന്മക്കായി ഉണ്ടാവുമെന്ന് ഓൾ ഇന്ത്യ നാർക്കോട്ടിക് കൌൺസിൽ ഡിറക്ടറും കൂടിയായ ചാപ്റ്റർ പ്രസിഡന്റ് കള്ളിക്കാട് ബാബു പറഞ്ഞു.
മുതുകാടിന്റെ ഡാളസിലെ ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ചാരിറ്റി ഈവന്റിൽ പങ്കെടുത്തപ്പോൾ തനിക്കു കിട്ടിയ ആവേശകരമായ സ്വീകരണത്തിന് ശേഷം അദ്ദേഹത്തിന്റെ പ്രേത്യേക ക്ഷണ പ്രകാരമാണ് ജി. ഐ. സി. നേതാക്കൾ ആർട് സെന്ററും മാജിക്കൽ അക്കാദമിയും സന്ദർശിച്ചതെന്നു ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പ്രസിഡന്റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, വൈസ് പ്രസിഡന്റ് പ്രൊഫസർ ജോയ് പല്ലാട്ടുമഠം, ഡോക്ടർ തരാ സാജൻ, ടോം ജോർജ് കോലേത്, അഡ്വ. സൂസൻ മാത്യു, അഡ്വ. യാമിനി രാജേഷ്, അഡ്വ. സീമ ബാലസുബ്രഹ്മണ്യം എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

മറുപടി പ്രസംഗത്തിൽ ഗ്ലോബൽ ഇന്ത്യൻ കൗണ്സിലിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഞങ്ങൾ നന്ദിയുള്ളവർ ആയിരിക്കുന്നു എന്ന് ഡോക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു.
ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പ്രസിഡന്റ് പി. സി. മാത്യു, ഗ്ലോബൽ ഗുഡ്മു വിൽ അംബാസിഡർ ജിജാ മാധവൻ ഹരി സിംഗ് ഐ. പി. എസ്., പ്രൊഫ്. കെ. പി. മാത്യു, ഡോക്ടർ കുരിയൻ തോമസ്, പ്രൊഫസർ വര്ഗീസ് മാത്യു, ഉഷ ജോർജ്, സാന്റി മാത്യു മുതലായവർ ഡോക്ടർ മുതുകാടിന്റെ അശ്രാന്ത പരിശ്രമത്തിന് എല്ലാ വിജയാശംസകളും നേരുകയും മറ്റു സംഘടനകളും മുതുകാടിന് അകമഴിഞ്ഞ സഹായങ്ങൾ നൽകണമെന്നും അഭ്യർത്ഥിച്ചു.