Sunday, April 20, 2025

HomeAmericaചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 9-ന്

ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 9-ന്

spot_img
spot_img

ബെഞ്ചമിന്‍ തോമസ് (പി.ആര്‍.ഒ)

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാല്‍പ്പതാമത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 സെന്റ് ചാള്‍സ് റോഡ്, ബോല്‍വുഡ്) വച്ച് നടത്തപ്പെടുന്നു.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ രക്ഷാധികാരി അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ക്രിസ്തുമസ് സന്ദേശം നല്‍കും. 5 മണിയോടെ ആരംഭിക്കുന്ന ഭക്തിനിര്‍ഭരമായ പ്രൊസഷനുശേഷം ആരാധനയും പൊതുസമ്മേളനവും, എക്യൂമെനിക്കല്‍ കൗണ്‍സിലിലെ 16 ദേവാലയങ്ങളില്‍ നിന്നും മനോഹരങ്ങളായ സ്‌കിറ്റുകള്‍, ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിവകളും അരങ്ങേറും. 16 ദേവാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉള്‍പ്പെടുത്തി എക്യൂമെനിക്കല്‍ ക്വയര്‍ പ്രത്യേകം ഗാനങ്ങള്‍ ആലപിക്കും.

ക്രിസ്തുമസ് ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന് വെരി. റവ. സഖറിയ തേലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പ (ചെയര്‍മാന്‍), ബെഞ്ചമിന്‍ തോമസ്, ജേക്കബ് കെ. ജോര്‍ജ് (കണ്‍വീനര്‍മാര്‍), ഏലിയാമ്മ പുന്നൂസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), കൂടാതെ 25 പേര്‍ അടങ്ങുന്ന കമ്മിറ്റിയില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

റവ. എബി എം. തോമസ് തരകന്‍ (പ്രസിഡന്റ്), റവ.ഫാ. തോമസ് മാത്യു (വൈസ് പ്രസിഡന്റ്), പ്രേംജിത്ത് വില്യം (സെക്രട്ടറി), ഡെല്‍സി മാത്യു (ജോയിന്റ് സെക്രട്ടറി), ബിജോയി സഖറിയ (ട്രഷറര്‍), ജോര്‍ജ് മോളയില്‍ (ജോ. ട്രഷറര്‍) എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു.

റവ. ജോ വര്‍ഗീസ് മലയിലും, ജോര്‍ജ് പണിക്കരും ക്വയര്‍ കോര്‍ഡിനേറ്റേഴ്‌സ് എന്ന നിലയില്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

വോളന്റിയര്‍ ക്യാപ്റ്റന്‍മാര്‍: ജെയിംസ് പുത്തന്‍പുരയില്‍, റെജു ചെറിയാന്‍, ജോയിസ് ചെറിയാന്‍.
ഫുഡ് കോര്‍ഡിനേറ്റര്‍: സൈമണ്‍ തോമസ്.
സ്റ്റേജ് & സൗണ്ട്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍, സിനില്‍ ഫിലിപ്പ്, ഏബ്രഹാം വിപിന്‍ ഈശോ, ജോര്‍ജ് മാത്യു, ഷാജന്‍ വര്‍ഗീസ്, ആഗ്‌നസ് തെങ്ങുംമൂട്ടില്‍.
ഗ്രീന്‍ റൂം കോര്‍ഡിനേറ്റേഴ്‌സ്: ജയമോള്‍ സഖറിയ, സൂസന്‍ സാമുവേല്‍, ബേബി റ്റി മത്തായി, സൂസി മാത്യു എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ക്രിസ്തുമസ് ആഘോഷം കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി, വിദ്യാഭ്യാസ സഹായ പദ്ധതി, യുവജനങ്ങള്‍ക്കായുള്ള വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍, വനിതാ വിഭാഗം നടത്തുന്ന വിനോദസഞ്ചാര യാത്രകള്‍, സണ്‍ഡേ സ്‌കൂള്‍ കലാമേള, ടാലന്റ് നൈറ്റ്, വേള്‍ഡ് ഡേ പ്രെയര്‍, കുടുംബ സമ്മേളനം, യൂത്ത് റിട്രീറ്റ്, എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ തുടങ്ങിയവയും എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തന മേഖലകളില്‍ ഉള്‍പ്പെടുന്നു. ഏവരേയും ഭാരവാഹികള്‍ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. എബി എം. തോമസ് തരകന്‍ (847 321 5464), വെരി റവ. സഖറിയ തേലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പ (224 217 7846), പ്രേംജിത്ത് വില്യം (847 962 1893), ബെഞ്ചമിന്‍ തോമസ് (847 529 4600), ജേക്കബ് ജോര്‍ജ് (630 440 9985), ഏലിയാമ്മ പുന്നൂസ് (224 425 6510).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments