Sunday, April 20, 2025

HomeAmericaകേരള ക്ലബ് ചിക്കാഗോക്കു പുതിയ നേതൃത്വം

കേരള ക്ലബ് ചിക്കാഗോക്കു പുതിയ നേതൃത്വം

spot_img
spot_img

ജിതേഷ് ചുങ്കത്ത്‌

ചിക്കാഗോയിലെ ഏറ്റവും വലിയ ഫാമിലി ക്ലബ് ആയ കേരള ക്ലബ് സ്റ്റാൻലി കളരിക്കാമുറിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡന്റ് സ്റ്റാൻലി കളരിക്കാമുറി , സെക്രട്ടറി ജോയ് ഇണ്ടിക്കുഴി , ട്രെഷറർ പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് രഞ്ജൻ എബ്രഹാം , ജോയന്റ് സെക്രട്ടറി
രാജൻ തലവടി, എന്നിവരും ബോർഡ് മെംബേർസ് ആയി സാൽവി ചേനോത് , ജാനറ്റ് പയസ് , സോളി ബെന്നി , റെജി റോയ് മുളക്കുന്നം , എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു .

നവംബർ 25 ന് ചിക്കാഗോ ക്ലബ് കാസ ബാങ്കെറ്റിൽ നടന്ന താങ്ക്സ് ഗിവിങ് ഹോളിഡേ വിരുന്നിൽ വച്ച് , സ്ഥാനമൊഴിയുന്ന പ്രെഡിഡന്റ് റോയ് മുളക്കുന്നം പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

സെക്രട്ടറി മനോജ് അച്ചേട്ട് , ട്രെഷറർ പയസ് ഒറ്റപ്ലാക്കൽ, മത്തിയാസ് പുല്ലാപ്പള്ളി , ബിജി സി മാണി , തോമസ് പന്നക്കൽ , സാബു അച്ചേട്ട് , സിറിൽ കട്ടപ്പുറം എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു .

വരും വർഷങ്ങളിൽ ക്ലബ് അംഗങ്ങൾക്കും സമൂഹത്തിനു ഗുണപ്രദമാകുന്ന വിവിധ സാമൂഹിക, സാംസ്കാരിക , കായിക , സേവന പ്രവർത്തനങ്ങളിൽ ഏർപെടുവാൻ വിവിധ കമ്മറ്റികളും രൂപീകരിച്ചു .

ജോണി വടക്കുംചേരിയുടെ നേതൃത്വത്തിൽ വിഭവ സമർത്ഥമായ ഡിന്നറും , ജോർജ് പണിക്കരുടെ നേതൃത്വത്തിൽ ഇന്ററാക്ടിവ് ഗയിമുകളും , ദിലീപ് മുരിങ്ങോത് , മോഹൻ സെബാസ്റ്റ്യൻ , പുന്നൂസ് തച്ചേട്ട് , നീത അച്ചേട് , ഡെന്നി പുല്ലാപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ഗാന സന്ധ്യയും ഉണ്ടായിരിന്നു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments