Sunday, April 20, 2025

HomeAmericaചിക്കാഗോ സെന്റ്‌ മേരീസ് ഇടവകയിൽ ക്രിസ്മസ് കരോളിന് ഉജ്ജ്വല തുടക്കം

ചിക്കാഗോ സെന്റ്‌ മേരീസ് ഇടവകയിൽ ക്രിസ്മസ് കരോളിന് ഉജ്ജ്വല തുടക്കം

spot_img
spot_img

സ്റ്റീഫൻ ചൊള്ളംബേൽ (പി.ആർ.ഒ)

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ നവംബർ 26 ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വി.കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ ക്രിസ്മസ് കരോളിന് ഒരുക്കമായി ഉണ്ണീശോയുടെ തിരുസ്വരൂപം വെഞ്ചിരിച്ച് ഓരോ കൂടാരയോഗ കമ്മിറ്റികൾക്ക് കൈമാറി.

ഇടവകയിലെ സെൻറ് ജെയിംസ് കൂടാരയോഗം കരോൾ കമ്മിറ്റിയുടെനേതൃത്വത്തിൽ പ്രഥമ ദിനത്തിൽ തന്നെ ക്രിസ്മസ് സന്ദേശവുമായി ഇരുപതിൽപരം ഭവനങ്ങൾ സന്ദർശിച്ച് കരോളിന് ഉജ്ജ്വലതുടക്കം കൈവരിച്ചു. വരുംദിനങ്ങളിൽ കൂടാരയോഗത്തിലെ മുഴുവൻ ഭവനങ്ങളും സന്ദർശിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കരോൾ ടീമംഗങ്ങൾ .

ഓരോ ഭവനസന്ദർശനം വേളയിലും ഇടവകയിലെ വൈദികരുടെ സാന്നിധ്യവും സജീവമായിരുന്നു. കരോളിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ട് ദൈവാലയത്തിലെ ദൈനംദിന ജീവിത സാഹചര്യങ്ങൾക്ക് അനുസൃതമായ നിത്യോപയോഗ മുറികളുടെ പുനർനിർമ്മാണത്തിനായി വിനിയോഗിക്കുമെന്ന് ഫാ. സിജു മുടക്കോടിൽ അറിയിച്ചു. ഇടവകയിലെ വിവിധ കൂടാരങ്ങളുടെ നേതൃത്വത്തിൽ എല്ലാ ഭവനങ്ങളിലും ക്രിസ്മസ് സന്ദേശവുമായി

കടന്നു ചെല്ലാനുള്ള തയ്യാറെടുപ്പിലാണയെന്ന് കരോൾ ജനറൽ കോ-ഓർഡിനേറ്റർ പോൾസൺ കുളങ്ങര അറിയിച്ചു.
ദൈവാലയത്തിലെ നിത്യോപയോഗ മുറികളുടെ പുന:ർനിർമ്മാണം ലക്ഷ്യമിട്ടുകൊണ്ട് നടത്തപ്പെടുന്ന ക്രിസ്തുമസ് കരോളിന് ഏവരുടേയും സഹകരണം ഉണ്ടാകണമെന്ന് അസിസ്റ്റൻറ് വികാരി ഫാ.ജോഷി വലിയവീട്ടിൽ അഭിപ്രായപ്പെട്ടു. കൂടാതെ ക്രിസ്തുമസിന് ഒരുക്കമായി കൂടാരയോഗ തലത്തിൽ വിവിധ മത്സരങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ് സെ. മേരീസ് ഇടവക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments