Sunday, April 20, 2025

HomeAmericaചിക്കാഗോ മലയാളി അസോസിയേഷന്റെ 2023-2025 വർഷത്തെ പ്രവർത്തനോത് ഘാടനവും കേരളപ്പിറവി ദിനാഘോഷവും ഋഷിരാജ് സിംഗ് ഉത്‌ഘാടനം...

ചിക്കാഗോ മലയാളി അസോസിയേഷന്റെ 2023-2025 വർഷത്തെ പ്രവർത്തനോത് ഘാടനവും കേരളപ്പിറവി ദിനാഘോഷവും ഋഷിരാജ് സിംഗ് ഉത്‌ഘാടനം ചെയ്തു

spot_img
spot_img

ആൽവിൻ ഷിക്കോർ (സെക്രെട്ടറി)

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2023-2025 വർഷത്തെ പ്രവർത്തനോത് ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബർ 12 ഞായറാഴ്ച ഡെസ്‌പ്ലെയിൻസിലുള്ള കെ.സി.സ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് മലയാളികളുടെ പ്രിയങ്കരനായ മുൻ ഡിജിപി ഋഷിരാജ് സിംഗ് ഉത്‌ഘാടനം ചെയ്തു. സി.എം.എ പ്രസിഡന്റ് ശ്രീമതി ജെസ്സി റിൻസി അധ്യക്ഷത വഹിച്ച ചടങ്ങിൽ അലോണ ജോർജ് പ്രാർത്ഥന ഗാനമാലിപ്പിക്കുകയും വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ സ്വാഗത ആശംസിക്കുകയും സണ്ണി വള്ളിക്കളം, ബ്രിജിത് ജോർജ് ,സുനൈന ,ബെഞ്ചമിൻ എന്നിവർ ആശംസ അർപ്പിക്കുകയും ജോയിന്റ് ട്രെഷ റർ ഡോക്ടർ സിബിൽ ഫിലിപ്പ് നന്ദി അർപ്പിക്കുകയും ചെയ്തു.

കേരളത്തിൽ ലഹരിവിമുക്ത വിദ്യാഭാസ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഋഷിരാജ് സിങ് പ്രവർത്തനങ്ങളെക്കുറിച്ചു ദീർഘമായി പ്രിതിപ്പാദിക്കുകയും ഇതിനുവേണ്ടിയുള്ള ശ്രമങ്ങളിൽ അദ്ദേഹം പ്രവാ സിലോകത്തിനറെ പങ്ക് വളരെ വലുതാണെന്ന് ഓര്മപ്പെടുത്തുകയും ചെയ്തു.

സി. എം. എ പ്രസിഡന്റ് ജെസ്സി റിൻസി താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യയെങ്ങളെക്കുറിച്ചും ശ്രീ ഋഷിരാജ് സിംഗ് ഉത്ഘാടകനായി കിട്ടിയ യാദൃശികതയെകുറിച്ചും സരസമായി തൻ്റെ അധ്യക്ഷ പ്രിസംഗത്തിൽ പ്രിതിപാദിച്ചു. സി. എം. എ സെക്രട്ടറി ആൽവിൻ ഷിക്കോർ, ശ്രീ ഋഷി രാജ് സിംഗ് തൻ്റെ ദീർഘകാല പോലീസ് സെർവിസിൽ കേരളത്തിനുവേണ്ടി ചെയ്‌തിട്ടുള്ള സഹായേങ്ങളെയും സാദാരണക്കാരാണ് നീതി ഉറപ്പാക്കുന്നതിനുള്ള ശ്രെമങ്ങളെയും നന്ദിയോടെ സ്മരിച്ചു.

നിരവധിയായ ചിക്കാഗോ മലയാളി അസോസിയേഷൻ മെമ്പേഴ്സിന്റെ സാനിധ്യത്തിൽ CMA ട്രെഷറർ മനോജ് അച്ഛേട്ടും ജോയിന്റ് സെക്രെട്ടറി വിവിഷ് ജേക്കബും ചേർന്ന് മൊമെന്റോ നൽകി ശ്രീ ഋഷി രാജ് സിംഗിനെ ആദരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments