Sunday, December 22, 2024

HomeAmericaസര്‍ക്കാര്‍ സ്റ്റാഫിനെ കടിച്ചു: സെലിബ്രിറ്റി അണ്ണാന്‍ കുഞ്ഞായ പീനട്ടിന് ദയാവധം

സര്‍ക്കാര്‍ സ്റ്റാഫിനെ കടിച്ചു: സെലിബ്രിറ്റി അണ്ണാന്‍ കുഞ്ഞായ പീനട്ടിന് ദയാവധം

spot_img
spot_img

വാഷിങ്ടണ്‍: സര്‍ക്കാര്‍ സ്റ്റാഫിനെ കടിച്ചതിനെ തുടര്‍ന്ന് യുഎസിലെ സെലിബ്രിറ്റി അണ്ണാന്‍ കുഞ്ഞായ പീനട്ടിനെ ദയാവധം ചെയ്തതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് അധികാരിവൃത്തങ്ങളാണ് വെള്ളിയാഴ്ച വിവരം പുറത്തുവിട്ടത്.

പരിസ്ഥിതി സംരക്ഷണ വകുപ്പിനു ലഭിച്ച അജ്ഞാതപരാതികളാണ് ‘പീനട്ടി’നു വിനയായത്. മനുഷ്യരെ കടിച്ചാൽ പേവിഷബാധയുണ്ടാകുമെന്നായിരുന്നു പരാതി. പിടികൂടുന്നതിനിടെ അധികൃതരിലൊരാളെ ‘പീനട്ട്’ കടിക്കുകയും ചെയ്തു. ഒടുവിൽ പേവിഷബാധയുണ്ടോയെന്നു സ്ഥിരീകരിക്കാൻ ദയാവധം നടത്തുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.

ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടര്‍ന്നാണ് പീനട്ടിനെ അധികൃതര്‍ എടുത്തു വളര്‍ത്തിയത്. peanut_the_squirrel12 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെയ്ക്കപെടാറുള്ള പീനട്ടിന്റെ രസികന്‍ വീഡിയോകളും ചിത്രങ്ങളും ആരാധകരുടെ മനസ്സു കീഴടക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പീനട്ടിന് അന്ത്യാഞ്ജലി നേര്‍ന്നുകൊണ്ട് കമന്റ് ചെയ്യുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments