Sunday, December 22, 2024

HomeAmericaഇസ്രയേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ തിരിച്ചടി തടയാൻ സാധിക്കില്ലെന്ന് യു.എസ്.

ഇസ്രയേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ തിരിച്ചടി തടയാൻ സാധിക്കില്ലെന്ന് യു.എസ്.

spot_img
spot_img

വാഷിങ്ടൺ: ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ മുന്നറിയിപ്പുമായി യുഎസ്. ഇസ്രയേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ ഇസ്രയേൽ തിരിച്ചടിക്കുന്നതു തടയാൻ സാധിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. യുഎസ് സർക്കാരിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5ന് മുമ്പ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെ ഇറാഖിന്റെ മണ്ണിൽ നിന്ന് ഇറാൻ വരുംദിവസങ്ങളിൽ തിരിച്ചടിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ആക്രമിച്ചാൽ‌ ഉടൻ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേലും സൂചിപ്പിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments