Thursday, November 7, 2024

HomeAmericaയു.എസ് തിരഞ്ഞെടുപ്പ്: പ്രസിഡൻ്റ്-വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളുടെ സ്വത്തു വിവരങ്ങൾ അറിയാമോ?

യു.എസ് തിരഞ്ഞെടുപ്പ്: പ്രസിഡൻ്റ്-വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളുടെ സ്വത്തു വിവരങ്ങൾ അറിയാമോ?

spot_img
spot_img

ചൊവ്വാഴ്ച അമേരിക്ക പുതിയ ഭരണാധികാരിയെ തീരുമാനിക്കും. അമേരിക്കൻ ജനത വിധിയെഴുതും. ആരായിരിക്കും? ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റാകുമോ? അതോ ഇന്ത്യക്കാർക്ക് കൂടി അഭിമാനമായി കമലാ ഹാരിസോ. വലിയ ചർച്ചകൾ ലോകത്താകെ ചൂടുപിടിക്കുകയാണ്. ഒപ്പം ഇരുവരെയും കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങളും ചർച്ചയാകുന്നുണ്ട്. അതിൽ പ്രധാനം ഇവരുടെ സ്വത്ത് സംബന്ധിച്ചാണ്. വലിയ അന്തരമാണ് ഇരുവരുടെയും സ്വത്ത് സംബന്ധിച്ചുള്ളത്. ട്രംപ് ലോകത്തെ തന്നെ ഏറ്റവും വലിയ ധനികരിലൊരാളാണ്. ശതകോടീശ്വരൻ. കണക്കിലുള്ള ആസ്തി 8 ബില്യൺ ഡോളർ. കമലയ്ക്കാകട്ടെ 8 മില്യൺ ഡോളർ മാത്രമാണ് സമ്പത്ത്. അതായത് ശതകോടീശ്വരനും ഒരു മധ്യവർഗക്കാരിയും തമ്മിലുള്ള പോരാട്ടമാണ് ഉച്ചസ്ഥായിയിലേക്കു നീളുന്നത്. ആരെ അമേരിക്കൻ മനസ് തെരഞ്ഞെടുക്കും എന്നതാണ് ഇനി അറിയേണ്ടത്.

കമലാ ഹാരിസ്, അമേരിക്കൻ വൈസ് പ്രസിഡന്റാണ് ഇപ്പോൾ. ഫോബ്സ് റിപ്പോർട്ട് അനുസരിച്ചുള്ള അവരുടെ ആസ്തിയാണ് എട്ടു മില്യൺ ഡോളർ. ഇന്ത്യൻ രൂപയിൽ കണക്കുകൂട്ടിയാൽ ഇത് ഏതാണ്ട് 67.5 കോടിരൂപ വരും. ട്രംപിന് എട്ട് ബില്യൺ ഡോളർ എന്നാണ് ഇതേ കണക്ക്. അതായത്,  67,500കോടി രൂപവരും. ഇതാണ് ചുരുക്കത്തിൽ പറഞ്ഞാൽ ഇരുവരുടെയും സമ്പാദ്യം. വലിയ വലിയ ബിസിനസിലൂടെയാണ് ട്രംപിന്റെ സമ്പാദ്യം. കമലയും രാഷ്ട്രീയക്കാരി എന്ന നിലയിൽ ഉണ്ടാക്കിയ സ്വത്തല്ല.

2004ൽ നിയമത്തിൽ ബിരുദം നേടിയ കമല സാൻഫ്രാൻസിസ്കോ ജില്ലാ ആറ്റോർണിയായി. അന്ന് അവരുടെ വാർഷിക ശമ്പളം ഒരു ലക്ഷത്തി നാൽപതിനായിരം ഡോളറായിരുന്നു. ഇന്നത്തെ രൂപയുടെ വിനിമയ മൂല്യം കണക്കിലെടുത്താൽ ഇത് ഏതാണ് ഒരു കോടി പതിനെട്ട് ലക്ഷം രൂപയോളം വരും. 2010 ആയപ്പോഴേക്ക് ഇത് ഏതാണ്ട് രണ്ടു ലക്ഷം ഡോളറായി ഉയർന്നിരുന്നു. 2010- കലിഫോർണിയയിലെ അറ്റോർണി ജനറലായി കമല ഉയർന്നു. ഈ സമയത്ത് ശമ്പളത്തിൽ ഇടിവാണുണ്ടായത്. വാർഷിക ശമ്പളം രണ്ടു ലക്ഷം ഡോളറോളം ഉണ്ടായിരുന്ന സ്ഥാനത്ത് പുതിയ പദവിയിൽ കമലയ്ക്കു കിട്ടുന്ന ശമ്പളം ഒരു ലക്ഷത്തി അമ്പത്തൊമ്പതിനായിരം ഡോളറായി. ഏഴു വർഷം കഴിഞ്ഞപ്പോൾ കമല യുഎസ് സെനറ്റ് അംഗമായി. അന്ന് വാർഷിക ശമ്പളം, ഒരു ലക്ഷത്തി എഴുപത്തിനാലായിരം രൂപയായിരുന്നു.

2012 ൽ പരമ്പരാഗത സ്വത്തിന്റെ ഓഹരി കൂടി കമലയുടെ സ്വത്തിന്റെ ഭാഗമായി. അമ്മ മരിച്ചതിനെത്തുടർന്ന് ഓക്‌ലൻഡിലുണ്ടായിരുന്ന വീട് ഏഴു ലക്ഷത്തി പതിനായിരം ഡോളറിന് വിറ്റഴിച്ചു. ഇക്കാര്യം ഇവിടത്തെ റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന ജെറി ബിവെർലി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ വിഹിതം കമലയ്ക്കും സഹോദരിക്കും ലഭിച്ചിരുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റായപ്പോൾ കമലയുടെ വാർഷിക ശമ്പളമായി ഇപ്പോഴത്തെ വരുമാനം രണ്ടു ലക്ഷത്തി പതിനെട്ടായിരം ഡോളറാണ്. കമലയുടെ മൾട്ടി മില്യൺ സമ്പത്തിൽ ഭർത്താവ് ഡഗ്ലസ് എംഹോഫുമായി ചേർന്നു വാങ്ങിയ വീടിന്റെ മൂല്യവും ഉൾപ്പെടുന്നുണ്ട്. 2012ലാണ് ഈ വീട് വാങ്ങിയത്. അന്ന് ഒരു മില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന വസതിക്ക് ഇന്ന് 4.4 മില്യൺ ഡോളർ വിലമതിക്കുമെന്നാണ് കണക്ക്. ഇതു കൂടാതെ ഇരുവർക്കും തുല്യ അവകാശമുള്ള നിക്ഷേപങ്ങളും പണവും റിയട്ടയർമെന്റ് ഫണ്ടും എല്ലാമായി ഏതാണ് 6.6 മില്യണിന്റെ സ്വത്തുമുണ്ട്. ഇതിലെല്ലാം കമലയ്ക്കുള്ള അവകാശം കണക്കൂകൂട്ടിയാണ് അവരുടെ സ്വത്ത് വിവരം നിർണയിച്ചിരിക്കുന്നത്. കമലാ ഹാരിസ് എഴുതിയ പുസ്തകത്തിന്റെ പ്രതിഫലത്തുകയും സ്വത്തിൽ ഉൾപ്പെടും. ദ ട്രൂത്ത്സ് വി ഹോൾഡ് എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ അഡ്വാൻസ് ആയി വങ്ങിയ മൂന്നു ലക്ഷം ഡോളറും എഴുത്തിലൂടെ ലഭിച്ച റോയൽറ്റി അഞ്ചു ലക്ഷം ഡോളറും വരും.

ഇനി വൈറ്റ് ഹൗസിലേക്കുള്ള പോരാട്ടത്തിൽ കമലയ്ക്ക് കാലിടറിയാലും അവരുടെ വരുമാനത്തിനോ സ്വത്തിനോ വലിയ നഷ്ടമൊന്നുമുണ്ടാകില്ല. ഈ വർഷം അവസാനത്തോടെ കാലിഫോർണിയ സ്റ്റേറ്റ് അറ്റോർണിയായി ജോലി ചെയ്തതിന്റെ പെൻഷൻ തുക കമലയ്ക്കു കിട്ടിത്തുടങ്ങും. ഇത് ഏതാണ്ട് പ്രതിമാസം എണ്ണായിരത്തി ഇരുനൂറു ഡോളർ വരും. 2026ൽ ഫെഡറൽ പെൻഷനും ലഭിച്ചു തുടങ്ങും. പുസ്തകമെഴുതിയും വരുമാനമുണ്ടാക്കാം.

കമലാ ഹാരിസിന്റെ സമ്പാദ്യവുമായി താരതമ്യം ചെയ്യാൻ പോലും കഴിയാത്തതാണ് എതിരാളി ഡോണൾഡ് ട്രംപിന്റെ സ്വത്തും സമ്പാദ്യവുമെല്ലാം. ഫോബ്സ് പറയുന്നു അത് എട്ടു ബില്യൺ ഡോളറാണെന്ന്. രസകരമായ ഒരു കാര്യമുണ്ട് ഇതിൽ. കഴിഞ്ഞ സെപ്റ്റംബർ വരെ ട്രംപിന്റെ സ്വത്ത് 3.9 കോടി ഡോളറായിരുന്നു. ട്രംപിന്റെ സോഷ്യൽമീഡിയാ കമ്പനി ട്രൂത്ത് സോഷ്യലും ഡിജിറ്റൽ വേൾഡ് അക്വിസിഷൻ കോർപറേഷനുമായുള്ള ലയനത്തോടെയാണ് ഇരട്ടി സ്വത്ത് വർധിച്ച് അത് എട്ടു ബില്യണിലെത്തിയത്. ലയനത്തിന് ശേഷം കമ്പനിയുടെ 58 ശതമാനം ഓഹരികളും ട്രംപിനായി. അതായത് മൂന്നര കോടി ബില്യൺ വിലമതിക്കുന്ന 78.8 മില്യൺ ഓഹരികൾ. ഇതു കൂടാതെയുള്ള സ്വത്ത് എന്നു പറയുന്നത് റിയൽ എസ്റ്റേറ്റിൽ നിന്നാണ്. ന്യൂയോർക്കിലെ ട്രംപ് ടവർ, ഫ്ലോറിഡയിലെ വീടുകൾ, ലാസ് വേഗാസിലെ ട്രംപ് ഇന്റർനാഷണൽ ഗോട്ടൽ എന്നിവയാണ് ട്രംപിന്റെ സമ്പത്തിന്റെ മറ്റു സ്രോതസുകൾ. മയാമിയിലെ റിസോർട്ടും മൂന്ന് യൂറോപ്യൻ ഗോൾഫ് കോഴ്സുകളും ചേർന്ന് 810 ഡോളറിന്റെ സ്വത്തുമുണ്ട്. 540 മില്യൺ ഡോളറിന്റെ ബാധ്യതകളും ട്രംപിനുണ്ടെന്ന് സ്വത്തുവിവരം വ്യക്തമാക്കുന്നു. നിരവധി കേസുകളിലായി ചെലവായ തുക വേറെയും.

ഇതു പ്രസിഡന്റാകാൻ പോരാടുന്നവരുടെ കാര്യം. ഇവരോടൊപ്പമുണ്ട് വൈസ് പ്രസി‍ഡന്റാകാൻ സാധ്യതയുള്ള ജെഡി വാൻസും ടിം വാൾസും. ഇവരുടെ സ്വത്ത് എത്രയാണെന്നു കൂടി നോക്കാം. ഹാരിസിന്റെ റണ്ണിംഗ് മേറ്റായ ടിം വാൾസ് ഇപ്പോൾ മിന്നെസോട്ട ഗവർണറാണ്. ഇക്കുറി മത്സരരംഗത്തുള്ളവരിൽ ഏറ്റവും കുറവ് സ്വത്ത് ടിം വാൾസിനാണ് എന്നാണ് കണക്കുകൾ. ഓഹരികളോ ബോണ്ടുകളോ റിയൽ എസ്റ്റേറ്റ് സമ്പാദ്യങ്ങളോ ഇല്ല. ഒരു മില്യൺ ഡോളറിൽ നിന്ന് അൽപം കൂടുതൽ സ്വത്ത് മാത്രമേ വാൾസിനുള്ളൂ എന്നാണ് ഫോബ്സ് റിപ്പോർട്ട്. റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെഡി വാൻസാകട്ടെ ദാരിദ്ര്യത്തോട് പടവെട്ടി ഉയർന്നുവന്ന നേതാവാണ്. ഇന്ന് മൾട്ടി മില്യണയർ. 2016ൽ ജെഡി വാൻസ് എഴുതി പ്രസിദ്ധീകരിച്ച ഹിൽബില്ലി എലിജി എന്ന പുസ്തകമാണ് സമ്പത്തിലേക്കുള്ള വഴി തുറന്നത്. ഈ പുസ്തകം പിന്നീട് ഇതേ പേരിൽ സിനിമയുമായി. പത്തു മില്യൺ ഡോളറോളമാണ് ജെഡി വാൻസിന്റെ സമ്പാദ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments