Monday, December 23, 2024

HomeAmericaഅവസാനഘട്ടത്തിലും ആരോപണങ്ങൾ അവസാനിപ്പിക്കാതെ ട്രംപ്

അവസാനഘട്ടത്തിലും ആരോപണങ്ങൾ അവസാനിപ്പിക്കാതെ ട്രംപ്

spot_img
spot_img

വാഷിംഗ്ടൺ: പ്രചാരണത്തിൻ്റെ അവസാനഘട്ടത്തിലും ആരോപണങ്ങൾ അവസാനിപ്പിക്കാതെ ട്രംപ്. ന്യൂയോർക്ക് ടൈംസ് നടത്തിയ സർവേയും ലോവ സംസ്ഥാനത്ത് ട്രംപിന്റെ മേൽക്കൈ ഇല്ലാതായെന്നു സൂചിപ്പിക്കുന്ന ഡെസ് മൊയിൻസ് രജിസ്റ്റർ പത്രത്തിന്റെ സെൻസർ പോളും തനിക്കു ലഭിക്കേണ്ടുന്ന പിന്തുണ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വിമർശനമാണ് ട്രംപ് അവസാനഘട്ടത്തിൽ ഉയർത്തുന്നത്. “ചരിത്രത്തിൽ ഡൊണാൾഡ് ട്രംപ് അല്ലാതെ മറ്റൊരു പ്രസിഡന്റും ലോവയിലെ കർഷകർക്കുവേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തിട്ടില്ല.” എന്നാണ് ലോവയിൽ കമല ഹാരിസാണ് മുന്നേറുന്നതെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയായി തന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്തിൽ ഡൊണാൾഡ് ട്രംപ് എഴുതിയത്.

പെനിസിൽവാനിയയിലാണ് ട്രംപ് തന്റെ അവസാനവട്ട പ്രചാരണം നടത്തുന്നത്. 2020ൽ പരാജയം നേരിട്ടെങ്കിലും താൻ വൈറ്റ് ഹൗസിൽ തുടർന്നേനെയെന്നു തന്നെ പിന്തുണയ്ക്കുന്നവരോട് പെനിസിൽവാനിയയിൽ വച്ച് ട്രംപ് പറഞ്ഞു. ജോർജിയയിൽ നടത്തിയ അവസാന റാലിയിൽ കുടിയേറ്റക്കാരെ രാജ്യത്തുനിന്നു പുറത്താക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപ് പ്രസംഗിച്ചത്. ഏർളി വോട്ടിങ്ങിൽ തനിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ലെന്ന് മനസിലാക്കിയ ട്രംപ് കുടിയേറ്റക്കാരെ പുറത്താക്കി അമേരിക്ക വീണ്ടും അതിന്റെ പഴയ പ്രതാപത്തിലേക്കെത്തണമെന്ന പ്രചാരണമാണ് ട്രംപ് നടത്തുന്നത്. 1790ലെ ഏലിയൻ എനിമീസ് ആക്ട് നടപ്പാക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. റോബർട്ട് എഫ് കെന്നഡി മുന്നോട്ടുവച്ച ആരോഗ്യനയം നടപ്പിലാക്കുമെന്നും അദ്ദേഹം ജോർജിയയിൽ പറഞ്ഞു.

റിപ്പബ്ലിക്കൻ സെനറ്റ് മൈനോറിറ്റി ലീഡർ മിച്ച് മാക്കോണലിനെതിരെയും ട്രംപ് തിരിഞ്ഞു. നോർത്ത് കരോലിനയിലെ കിൻസ്റ്റണിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് സ്വന്തം പാർട്ടിക്കാരനായ മിച്ച് മക്കോണലിനെതിരെ സംസാരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments