Monday, December 23, 2024

HomeAmericaവൈകാരികതയും കയ്യൂക്കും ഏറ്റുമുട്ടുമ്പോൾ...: അനിശ്ചിതത്വം ഒഴിയാതെ ജനവിധി തേടി അമേരിക്ക

വൈകാരികതയും കയ്യൂക്കും ഏറ്റുമുട്ടുമ്പോൾ…: അനിശ്ചിതത്വം ഒഴിയാതെ ജനവിധി തേടി അമേരിക്ക

spot_img
spot_img

വാഷിംഗ്ടൺ: വൈറ്റ് ഹൗസിലേക്ക് ട്രംപോ കമലയോ? അമേരിക്ക തീരുമാനമെടുക്കുന്നതിന് മണിക്കൂറുകൾ ബാക്കി നിൽക്കെ അനിശ്ചിതത്വങ്ങൾ നീങ്ങുന്നില്ല. ജയിക്കാനും തോൽക്കാനും ഉള്ള കാരണങ്ങൾ പരിശോധിച്ചാൽ രണ്ടാളും സമാസമം. കമല വൈകാരികതയുടെ സ്ഥാനാർഥിയായും ട്രംപ് അല്പം യാഥാസ്ഥിതികനായ കയ്യൂക്കിന്‍റെ സ്ഥാനാർഥിയായും ചിത്രീകരിക്കപ്പെടുന്നു. 

ജയിക്കാൻ ഇരുവർക്കും കാരണങ്ങൾ പോലും ഏറെക്കുറെ സമാനമാണ്. ട്രംപ് അധികാരത്തിൽ ഇപ്പോഴില്ല എന്നത് തന്നെ ആദ്യ സാധ്യത. 130 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായിട്ടായിരിക്കും ഒരു തോറ്റ സ്ഥാനാർഥിയെ വീണ്ടും ജയിപ്പിക്കാൻ അവസരമൊരുങ്ങുന്നത്. സാമ്പത്തിക സ്ഥിതിയാണ് അമേരിക്കൻ വോട്ടർമാരുടെ പ്രധാന പരിഗണന വിഷയം. തൊഴിലില്ലായ്മ കുറഞ്ഞിരിക്കുന്ന അവസ്ഥയും, സ്റ്റോക്ക് മാർക്കറ്റ് ശക്തി പ്രാപിച്ചു നിൽക്കുന്നതും അനുകൂല ഘടകം ആയിട്ടും ഭൂരിഭാഗം അമേരിക്കക്കാരുടെയും പരാതി ജീവിത ചെലവ് വർദ്ധിക്കുന്നു എന്നതാണ്. 

ഈ അവസ്ഥ മുതലെടുത്തുകൊണ്ട് ട്രംപ് വോട്ടർമാരോട് ചോദിക്കുന്നത് കഴിഞ്ഞ നാലുവർഷം നിങ്ങൾ നല്ല നിലയിൽ ആണോ ജീവിച്ചത് എന്നതാണ്. ഒരു സ്ഥാനാർത്ഥിക്ക് ദോഷമായി വന്നേക്കാവുന്ന തരത്തിലുള്ള പല മോശം വാർത്തകളും ട്രംപിനെതിരായി വന്നു എങ്കിലും അദ്ദേഹത്തിന്‍റെ പിന്തുണ ചാഞ്ചാട്ടമില്ലാതെ തുടർന്നു. നെവർ ട്രംപ് എന്ന കൺസർവേറ്റീവുകളുടെ നിലപാടും ഡെമൊക്രാറ്റുകളുടെ കടുത്ത വിരോധവും നിലനിൽക്കുമ്പോഴും റിപ്പബ്ലിക് പാർട്ടി ഉറച്ചു വിശ്വസിക്കുന്നു, ട്രംപ് രാഷ്ട്രീയ രാക്ഷസ വേട്ടയുടെ ഇരയാണ് എന്ന്.

അനധികൃത കുടിയേറ്റത്തെ നഖശികാന്തം എതിർത്ത് അതിർത്തിയിലെ തർക്കങ്ങളും ആക്രമണങ്ങളും പരമാവധി കുറച്ച് അമേരിക്കൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ട്രംപിന്റെ നയങ്ങൾക്ക് മാത്രമേ സാധിക്കൂ എന്ന് വലിയൊരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. ആരോഗ്യപരിരക്ഷ സുപ്രീംകോടതി നിയമനങ്ങൾ ഗൺ പോളിസി കുടിയേറ്റ നിയമങ്ങൾ എന്നിവയിലുള്ള നിലപാടുകൾ ട്രംപിന് വിജയസാധ്യത പ്രഖ്യാപിക്കുന്നു. എല്ലാറ്റിലും ഉപരി അസ്ഥിരമായ ലോകത്തെ ശക്തനായ സ്ഥാനാർഥിയായി ട്രംപിനെ കാണുന്നവരുടെ എണ്ണം കുറവല്ല. 

ട്രംപിന്‍റെ അനുകൂല ഘടകങ്ങൾ ഇങ്ങനെയാണ് എന്നിരിക്കെ കമലയ്ക്ക് അനുകൂലമായ ശക്തമായ ധ്രുവീകരണ രൂപമായും ട്രംപ് മാറുന്നുണ്ട്. ജനാധിപത്യത്തിന് ഭീഷണിയായും ഫാസിസ്റ്റ് എന്ന വിളിപ്പേരിലും ട്രംപിനെ മുദ്രകുത്താൻ കമലയുടെ സംവാദങ്ങൾക്ക് സാധിച്ചു. മിതവാദികളായ റിപ്പബ്ലിക്കനുകളും സ്വതന്ത്ര ചിന്താഗതിക്കാരും കമല ഹാരിസിനെ സ്ഥിരതയുള്ള നേതാവായി കണക്കാക്കുന്നു. 

ഗർഭഛിദ്രം ഭരണഘടന അവകാശമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്ക് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ അതിനായി വാദിച്ച കമല ഹാരിസിന് സ്വിങ്ങ് സ്റ്റേറ്റ്സിൽ അടക്കം മികച്ച മുൻതൂക്കം കിട്ടുമെന്ന് പ്രവചിക്കപ്പെടുന്നു. ഫണ്ട് ശേഖരണവും നിർലോഭമുള്ള ചെലവഴിക്കലും സോഷ്യൽ മീഡിയയിലൂടെ ഉള്ള പ്രചാരണവും കമലയുടെ വിജയസാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു.. പക്ഷേ ഇതുവരെ ഇല്ലാത്ത വിധം അനിശ്ചിതത്വം അമേരിക്കൻ തെരഞ്ഞെടുപ്പിനെ ഒരു ഫോട്ടോ ഫിനിഷിലേക്ക് എത്തിക്കാനും സാധ്യതകൾ കൂടുതലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments