Thursday, November 7, 2024

HomeAmericaയു എസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് നാല് വോട്ട്

യു എസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് നാല് വോട്ട്

spot_img
spot_img

വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ പെറ്റിറ്റ് എന്നിവർ വോട്ട് ചെയ്യും.

ബാലറ്റ് അഭ്യർത്ഥിക്കുന്നതിനായി ഒരു ഫെഡറൽ പോസ്റ്റ് കാർഡ് അപേക്ഷ പൂർത്തിയാക്കിയ ശേഷം, ഒരു ബഹിരാകാശയാത്രികന് ഒരു ഇലക്ട്രോണിക് പതിപ്പ് ലഭിക്കും. ഈ ഇലക്ട്രോണിക് ബാലറ്റ് പിന്നീട് ബഹിരാകാശ നിലയത്തിൽ നിന്ന് ടെക്സസിലെ നാസയുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലെ മിഷൻ കൺട്രോളിലേക്ക് ശ്രദ്ധേയമായ ദൂരം-1.2 ദശലക്ഷം മൈൽ സഞ്ചരിക്കുന്നു. സുരക്ഷിതമായ പ്രക്ഷേപണത്തിനായി ബാലറ്റിൻ്റെ യാത്ര ട്രാക്കിംഗ്, ഡാറ്റ റിലേ സാറ്റലൈറ്റ് സിസ്റ്റത്തെ ആശ്രയിച്ചിരിക്കുന്നു.

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ന്യൂ ഹാംപ്ഷയറിലെ ആറ് വോട്ടർമാർ മാത്രമുള്ള ചെറുടൗണായ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

കമല ഹാരിസും ഡോ​ണ​ൾ​ഡ് ട്രം​പും മ​ത്സ​ര​രം​ഗ​ത്ത് ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണെ​ങ്കി​ലും അ​വ​സാ​ന​ഘ​ട്ട സ​ർ​വേ ഫ​ല​ങ്ങ​ളി​ൽ ക​മ​ല മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ക്കു​റി വ​നി​താ വോ​ട്ടു​ക​ളും ക​മ​ല​ക്ക് അ​നു​കൂ​ല​മാ​ണെ​ന്ന് സ​ർ​വേ​ക​ൾ പ​റ​യു​ന്നു. 2016ൽ ​ഹി​ല​രി ക്ലി​ന്റ​ണെ​തി​രെ മ​ത്സ​രി​ച്ച​പ്പോ​ൾ 53 ശ​ത​മാ​നം വ​നി​ത വോ​ട്ടു​ക​ൾ നേ​ടി​യ ​ട്രം​പി​ന് ഇ​ക്കു​റി 40 ശ​ത​മാ​നം വോ​ട്ടേ ല​ഭി​ക്കൂ​വെ​ന്നാ​ണ് സൂ​ച​ന.

രാ​ജ്യ​ത്തെ വി​വി​ധ സ​മ​യ സോ​ണു​ക​ളി​ൽ പ്രാ​ദേ​ശി​ക സ​മ​യം ഏ​ഴു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് വോ​ട്ടി​ങ്. ‘മു​ൻ​കൂ​ർ വോ​ട്ട്’ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ട്ടു കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇന്ന് ഒ​മ്പത് കോ​ടി പേ​ർ പോ​ളി​ങ് ബൂ​ത്തി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കും 34 സെ​ന​റ്റ് സീ​റ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ത​ന്നെ സാ​ധാ​ര​ണ​യാ​യി ഫ​ലം പു​റ​ത്തു​വ​രാ​റു​ണ്ടെ​ങ്കി​ലും, ഇ​ക്കു​റി ഏ​റെ വൈ​കു​മെ​ന്നാ​ണ് റിപ്പോർട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments