Monday, December 23, 2024

HomeAmericaതുടക്കത്തിൽ മന്ദഗതി, പിന്നീട് നീണ്ട ക്യൂ: പോളിംഗിന് മികച്ച പുരോഗമനം

തുടക്കത്തിൽ മന്ദഗതി, പിന്നീട് നീണ്ട ക്യൂ: പോളിംഗിന് മികച്ച പുരോഗമനം

spot_img
spot_img

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആരാകും പ്രസിഡൻ്റെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഫ്ലോറിഡ, ജോർജിയ, ഇല്ലിനോയ്, മിഷിഗൻ, സൗത്ത് കാരലൈന, പെൻസിൽവേനിയ തുടങ്ങി മുപ്പതിലേറെ സംസ്ഥാനങ്ങളിൽ പോളിംഗ് തുടങ്ങിയെന്നാണ് റിപ്പോർട്ട്. ആദ്യഫല സൂചനകൾ നാളെ രാവിലെ അഞ്ചരയോടെ പുറത്തുവരും. അമേരിക്കയുടെ 47ാമത്തെ പ്രസിഡന്‍റിനെയാണ് തെരഞ്ഞെടുക്കുന്നത്.

തുടക്കത്തിൽ പോളിം​ഗ് മന്ദ​ഗതിയിലായിരുന്നുവെങ്കിലും നിർണായക സംസ്ഥാനങ്ങളായ ജോർജിയ, നോർത്ത് കാരലൈന എന്നിവിടങ്ങളിൽ വലിയ ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. 8 കോടി ജനങ്ങൾ ഇതിനോടകം വോട്ടു ചെയ്തു കഴിഞ്ഞു. പ്രവർത്തി ദിനമായ ഇന്ന് പലരും ജോലിക്കിടയിൽ നിന്ന് വന്നുകൊണ്ടാണ് വോട്ട് ചെയ്യുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നടക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെയാണ് പോളിംഗ് ആരംഭിച്ചത്.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ട് അഭ്യര്‍ത്ഥിച്ചത്. ഫലം അങ്ങോട്ടും മിങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അവസാന വട്ട പ്രചാരണം നടന്നത്. പെൻസിൽവേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ് ഡോണൾഡ് ട്രംപും കമല ഹാരിസും. അവിടെ അഞ്ചോളം പൊതു യോഗങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. അഭിപ്രായ സർവേകളിൽ ഒപ്പത്തിനൊപ്പമായ തെരഞ്ഞെടുപ്പിൽ അട്ടിമറിയും പ്രതീക്ഷിക്കാം. ഒരു വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം ഉറപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments