Thursday, November 7, 2024

HomeAmericaഅമേരിക്കന്‍ പ്രസിഡന്റിന്റെ ആനുകൂല്യങ്ങളും അവകാശങ്ങളും എന്തൊക്കെ..?

അമേരിക്കന്‍ പ്രസിഡന്റിന്റെ ആനുകൂല്യങ്ങളും അവകാശങ്ങളും എന്തൊക്കെ..?

spot_img
spot_img

അമേരിക്കയുടെ 47-ാം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അത്യന്തം വാശിയേറിയ പോളിങ് നടക്കുമ്പോള്‍, പ്രസിഡന്റിന്റെ അധികാരങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും എന്തെക്കെയാണെന്ന് നോക്കാം. ലോകത്തെ ശക്തിശാലിയായ അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവധി 4 വര്‍ഷമാണ്. വാര്‍ഷിക ശമ്പളം-4.4 ലക്ഷം ഡോളര്‍ (3.36 കോടി രൂപ). തിരഞ്ഞെടുപ്പില്‍ ജയിച്ച് വൈറ്റ് ഹൗസില്‍ പ്രവേശിക്കുമ്പോള്‍ ഗിഫ്റ്റായി ലഭിക്കുന്നത് ഒരു ലക്ഷം ഡോളര്‍ (84 ലക്ഷം രൂപ). അത് അവിടെ അദ്ദേഹത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയാണ്.

ചിലവിനം-50000 ഡോളര്‍ (42 ലക്ഷം രൂപ). എന്റര്‍ടൈന്‍മെന്റ്-19000 ഡോളര്‍ (16 ലക്ഷം രൂപ). ടാക്‌സ് ഫ്രീ ചിലവുകള്‍-1 ലക്ഷം ഡോളര്‍ (84 ലക്ഷം രൂപ). യാത്രകള്‍ക്ക് ലിമോസന്‍ കാര്‍, മറൈന്‍ ഹെലികോപ്റ്റര്‍, എയര്‍ ഫോഴ്സ് വണ്‍ വിമാനം. പ്രസിഡന്റുമാര്‍ക്ക് മരണം വരെയുള്ള വാര്‍ഷിക പെന്‍ഷന്‍-2.4 ലക്ഷം ഡോളര്‍ (ഏകദേശം 2 കോടി ഡോളര്‍). ജോണ്‍ എഫ് കെന്നഡി, ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ തങ്ങളുടെ മുഴുവന്‍ ശമ്പളവും ചാരിറ്റിക്കായി ദാനം ചെയ്യുകയായിരുന്നു.

ഇതാണ് ലോകത്തിലെ ഏറ്റവും ശക്തനായ പ്രസിഡന്റിന് കിട്ടുന്ന അനൂകൂല്യങ്ങളും അവകാശങ്ങളും. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന് മുന്നില്‍ നമ്മുടെ ഭരണാധികാരികള്‍ ഒക്കെ എത്രയോ ചെറുതെന്ന് മനസ്സിലാകും. അമേരിക്കന്‍ പ്രസിഡന്റും മത്സരവും ഒക്കെ പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ പവര്‍ എന്താണെന്നതിനെക്കുറിച്ചും പ്രൗഢി എന്താണെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിക്കൂടെന്നില്ല. അതേസമയം ഒരു ശരാശരി അമേരിക്കന്‍ പൗരന്റെ വാര്‍ഷിക 63,795 ഡോളറാണ്. (ഏകദേശം 53 ലക്ഷം രൂപ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments