Friday, November 8, 2024

HomeAmericaജോർജിയയിലെ ഫുൾടൻ കൗണ്ടിയിൽ തിരഞ്ഞെടുപ്പിനിടെ വ്യാജ ബോംബ് ഭീഷണി

ജോർജിയയിലെ ഫുൾടൻ കൗണ്ടിയിൽ തിരഞ്ഞെടുപ്പിനിടെ വ്യാജ ബോംബ് ഭീഷണി

spot_img
spot_img

ജോർജിയ: ജോർജിയയിലെ ഫുൾടൻ കൗണ്ടിയിൽ തിരഞ്ഞെടുപ്പിനിടെ വ്യാജ ബോംബ് ഭീഷണി. അര മണിക്കൂറിനുള്ളിൽ അഞ്ച് ഇടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേത്തുടർന്ന് രണ്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതോടെ പോളിംഗ് പുനരാരംഭിച്ചു. വോട്ടെടുപ്പ് സമയം നീട്ടാൻ കോടതി ഉത്തരവിടണമെന്ന് വോട്ടിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

വ്യാജ ബോംബ് ഭീഷണികളെത്തിയത് റഷ്യയിൽനിന്നെന്ന് ജോർജിയ ആഭ്യന്തര സെക്രട്ടറി ബ്രാഡ് റഫെൻസ്പെർജർ അറിയിച്ചു.

“ദൈവത്തിന് നന്ദി, ഈ സ്ഥലങ്ങൾ ഇപ്പോൾ വീണ്ടും പ്രവർത്തിക്കുന്നു, സജീവ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എല്ലാ പോളിംഗ് സ്റ്റേഷനുകളും സുരക്ഷിതമാണ്,” ജോർജിയ റീജിയൻ രജിസ്ട്രേഷൻ ആൻഡ് ഇലക്ഷൻ ഡയറക്ടർ നദീൻ വില്യംസ് പറഞ്ഞു.

പ്രാദേശിക സമയം 08.15 ഓടെ നിരവധി സ്‌കൂളുകൾക്ക് ബോംബ് ഭീഷണിയുണ്ടെന്ന് ഫുൾട്ടൺ ജില്ലാ പോലീസ് ഡിപ്പാർട്ട്‌മെൻ്റിന് വിവരം ലഭിച്ചതായി സതേൺ ഫുൾട്ടൺ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ടോറി കൂപ്പർ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments