Monday, December 23, 2024

HomeAmericaതിരഞ്ഞെടുപ്പ് രാത്രി ട്രംപിനൊപ്പം ചെലവിടാൻ മസ്കും

തിരഞ്ഞെടുപ്പ് രാത്രി ട്രംപിനൊപ്പം ചെലവിടാൻ മസ്കും

spot_img
spot_img

ഫ്ലോറിഡ: തിരഞ്ഞെടുപ്പ് രാത്രി ട്രംപിനൊപ്പം ചെലവിടാൻ ടെസ്‌ല സിഇഒ ഇലോൺ മസ്ക്. നിർണായക ദിവസം തന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുമായി ട്രംപിന് നേരിട്ട് ആശയവിനിമയം നടത്താൻ മസ്ക് സൗകര്യമൊരുക്കുമെന്നും സൂചനയുണ്ട്.

ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിൻ്റെ മാർ-എ-ലാഗോ റിസോർട്ടിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായി കാത്തിരിക്കുന്ന ആളുകളുടെ “ചെറിയ ഗ്രൂപ്പിൽ” മസ്കും ഉൾപെടുന്നു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മാർ-എ-ലാഗോയിൽ സുഹൃത്തുക്കൾക്കായി അത്താഴവും ഒരു ചെറിയ കൂടിച്ചേരലും ഉൾപ്പെടെ ട്രംപ് ഒരുക്കിയിട്ടുണ്ട്. തുടർന്ന് വൈകുന്നേരത്തിന് ശേഷം പാം ബീച്ച് കൺവെൻഷൻ സെൻ്ററിൽ സ്പോൺസഴ്സടക്കം വലിയൊരു സംഘത്തെ ട്രംപ് അഭിസംബോധന ചെയ്യുമെന്നാണ് സൂചന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments