വാഷിംഗ്ടൺ : ഫ്ലോറിഡയിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ കുതിപ്പ്. ഇതോടെ ട്രംപിൻ്റെ ഇലക്ട്രൽ വോട്ടുകൾ 99 ആയി. കമല 27 ഇലക്ട്രൽ വോട്ടുകളാണ് ഇതുവരെ നേടിയത്. പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിയേയും ഡമോക്രാറ്റിക് പാർട്ടിയെയും പിന്തുണയ്ക്കു മേഖലകളുടെ ഫല സൂചനയാണ് പുറത്തു വരുന്നത്. മെരിലാൻഡ് കമലയ്ക്കൊപ്പമാണ്. ഇൻഡ്യാനകെൻ്റെ ക്കി എന്നിവയ്ക്ക് പിന്നാലെ വെസ്റ്റ് വിർജീനിയയിലും ഫ്ളോറിഡയിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിൻ്റെആധിപത്യം.
വെസ്റ്റ് വിർജീനിയയിൽ നാല് ഇലക്ടറൽ വോട്ടുകളും സ്വന്തമാക്കി. ഇൻഡ്യാന 11, കെൻ്റെ ക്കി 8, വെസ്റ്റ് വിർജിനി നാല് എന്നിങ്ങനെ ട്രംപ് ഇതിനോടകം 23 ഇലക്ട്രൽ വോട്ടുകൾ സ്വന്തമാക്കി.വെർമോണ്ടിൽ കമല ഹാരിസ് ലീഡ് നേടി. മൂന്ന് ഇലക്‌ടറൽ വോട്ടാണ് ഇവിടെ കമല നേടിയത്ഇതിനിടെ നോർത്ത് കാരോലൈനയിൽ വോട്ടെടുപ്പ് അവസാനിച്ചു.