Sunday, December 22, 2024

HomeAmericaഅതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കും,അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ട്രംപ്

അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കും,അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ട്രംപ്

spot_img
spot_img

വാഷിംഗ്ടണ്‍ ഡിസി: രണ്ടാം തവണയും പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിര്‍ണായക നീക്കങ്ങൾ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്നും ഒരു അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. വലിയ രാഷ്ട്രീയ വിജയമാണ് നേടിയത്. അമേരിക്കയുടെ സുവര്‍ണകാലം വന്നെത്തിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ പോരാടും. അമേരിക്കയെ വീണ്ടും ഉന്നതിയിലെത്തിക്കും. നമ്മള്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. തന്‌റെ വിജയം രാജ്യത്തിന്‌റെ മുറിവുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വിങ് സ്‌റ്റേറ്റ്‌സ് വോട്ടേഴ്‌സിന് പ്രത്യേകം നന്ദിയുണ്ട്. ഇനിയുള്ള ഓരോ ദിവസവും, ഓരോ ശ്വാസവും രാജ്യത്തിനായി പ്രവര്‍ത്തിക്കും. ജനകീയ വോട്ടിലും മുന്നിലെത്തിയതില്‍ സന്തോഷമുണ്ട്. ഒരുമിച്ച് നിന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാമെന്നും ട്രംപ് വിക്ടറി സ്പീച്ചിൽ വ്യക്തമാക്കി.

രാജ്യത്തിന്‌റെ ഭാവിക്കായും നമ്മുടെ മക്കളുടെ ഭാവിക്കായും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments