അനിൽ ആറന്മുള
ഹൂസ്റ്റൻ: ഫോർട്ട് ബൻഡ് കൗണ്ടിയിൽ മലയാളികൾ മുഴവൻ ഒന്നടങ്കം പിൻതുണയേകിയ പ്രീസിംഗ്ട് 3 കോൺസ്റ്റബിൾ സ്ഥാനാർത്ഥി അലി ഷേഖാനി 3395 വോട്ടുകൾക്ക് തൊട്ടടുത്ത എതിരാളി നബീൽ ഷേക്കിനെ പരാജയപ്പെടുത്തി.
ഫോർട്ട്ബൻഡ് കൗണ്ടി ടാക്സ് അസസർ-കളക്റ്റർ ആയി മത്സരിച്ച മലയാളിയായ ജയ്സൺ ജോസഫ് അട്ടിമറി വിജയം പ്രതീക്ഷിച്ചെങ്കിലും അവസാനം 1750 വോട്ടുകൾക്ക് പരാജയ പ്പെട്ടു . കൗണ്ടി ടാക്സ് കളക്റ്റർ സ്ഥാനം കഴിഞ്ഞ എട്ടുവർഷമായി കയ്യടക്കി വച്ചിരുന്ന കാർമൻ ടർണറെ അവസാനം വരെ മുൾമുനയിൽ നിർത്തിയാണ് ജയ്സൺ പരാജയം സമ്മതിച്ചത്.
ഏറെ ആരോപണങ്ങളിൽ പെട്ട് അറസ്റ്റുചെയ്യപ്പെട്ട കൗണ്ടി കമ്മീഷണർ സ്ഥാനാർത്ഥിയും ഡമോക്രാറ്റുമായ തരൾ പട്ടേൽ ദയനീയമായി 13344 വോട്ടുകൾക്ക് പരാജയമടഞ്ഞു. ഫേസ് ബുക്ക് വഴി കള്ള അക്കൗണ്ടുകൾ സൃഷ്ടിച്ച് തനിക്കെതിരെ തന്നെ വംശീയ വിദ്വേഷം പ്രചരിപ്പിച്ച് കുടിയേറ്റക്കാരുടെ വോട്ട്കൾ നേടാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് തരൾ പട്ടേൽ വിചാരണനേരിടുന്നത്.
ഫോർട്ട് ബൻഡ് കൗണ്ടിയിൽ നിന്നും ഡമോക്രാറ്റിക് സ്ഥാനാർത്ഥികളായി വിജയിച്ച ഒരു പറ്റം ഇന്ത്യാക്കാർ പ്രത്യേകിച്ചും മലയാളികളുണ്ട്.
ഇവർക്കെല്ലാo കളങ്കം ചാർത്തുകയാണ് തരൾ ചെയ്തത് എന്ന് പരക്കെ ആരോപണമുണ്ട്.