Thursday, November 7, 2024

HomeAmericaപ്രസിഡൻ്റ് പദവിയിലേക്ക് ജനകീയ വോട്ടുകളുമായി ട്രംപ്

പ്രസിഡൻ്റ് പദവിയിലേക്ക് ജനകീയ വോട്ടുകളുമായി ട്രംപ്

spot_img
spot_img

വാഷിംഗ്ടൺ  :ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമ്പോൾ  അത് എല്ലാ തരത്തിലും പൂർണ ജനപിന്തുണയോടെയെന്ന് നിസ്സംശയം പറയാം. രണ്ടു ദശാബ്ദത്തിനിടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനകീയ വോട്ടുകൾ നേടി വിജയിക്കുന്ന ആദ്യ റിപബ്ലിക്കൻ സ്ഥാനാർഥിയാണ് ട്രംപ്. 2004ൽ ജോർജ് ഡബ്ല്യു. ബുഷ് ആയിരുന്നു ഇതിനു മുൻപ് ജനകീയ വോട്ടുകൾ നേടിയ റിപബ്ലിക്കൻ സ്ഥാനാർഥി.

2004ൽ നടന്ന തിരഞ്ഞെടുപ്പിൽ 62,040,610 വോട്ടുകളും 286 ഇലക്ടറൽ വോട്ടുകളും സ്വന്തമാക്കിയാണ് ബുഷ് വൈറ്റ് ഹൗസിലെത്തിയത്. ഡെമോക്രാറ്റിക്  സ്ഥാനാർഥിയായിരുന്ന ജോൺ കെറി അന്ന് നേടിയത് 59,028,444 ജനകീയ വോട്ടുകളും 251 ഇലക്ടറൽ വോട്ടുകളുമാണ്.

കഴിഞ്ഞ 20 വർഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൻ്റെ ചരിത്രം പരിശോധിച്ചാൽ, 69,498,516 (52.9%) ജനകീയ വോട്ടുകളുമായി 2008ൽ ബറാക് ഒബാമയാണ് അന്നുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ ജനകീയ വോട്ടുകൾ നേടിയത്. 365 ഇലക്ടറൽ വോട്ടുകളും ഒബാമ നേടിയിരുന്നു. എന്നാൽ 2012ൽ നടന്ന തിരിഞ്ഞെടുപ്പിൽ വോട്ടു ശതമാനത്തിലും (51.1%) ഇലക്‌ടറൽ വോട്ടിലും ചെറിയ ഇടിവുണ്ടായി- 332.

2016ലെ തിരഞ്ഞെടുപ്പിൽ യുഎസ് കണ്ടത് ഇതിനു തീർത്തും വിപരീതമായ, അസാധാരണമായ  ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നു. ജനകീയ വോട്ടുകൾ കൂടുതൽ നേടിയ ഹിലരി  ക്ലിന്റൻ ഇലക്ടറൽ വോട്ടുകൾ കുറഞ്ഞതിനാൽ പരാജയം രുചിച്ചു. 2016ൽ ഹിലറിക്ക് ട്രംപിനേക്കാൾ 29 ലക്ഷത്തോളം വോട്ടുകളാണ് അധികം ലഭിച്ചത്. ട്രംപിന് 46.1 ശതമാനം ജനകീയ വോട്ടുകളും ഹിലറിക്ക് 48.2 ശതമാനം വോട്ടുകളും. എന്നാൽ ഹിലറിക്ക് 227 ഇലക്ടറൽ വോട്ടുകളും ട്രംപിന് 304 ഇലക്ടറൽ വോട്ടുകളും ലഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments