വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി ജനപ്രതിനിധി സഭയിലേക്ക് വിജയിച്ചവരില്‍ ആറു ഇന്ത്യന്‍ വംശജര്‍.സമോസ കോക്കസ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജരുടെ കൂട്ടായ്മയില്‍ സുഹാസ് സുബ്രഹ്മണ്യത്തിന്റെ വിജയത്തിന് പകിട്ടേറെയാണ്. . വെര്‍ജീനിയയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകനായ സുഹാസ് സുബ്രഹ്മണ്യത്തിന്റെ വിജയത്തോടെ അമേരിക്കയുടെ കിഴക്കന്‍തീര സംസ്ഥാനങ്ങളില്‍നിന്നു ആദ്യമായി ജനപ്രതിനിധി സഭയിലേക്ക് ഒരു ഇന്ത്യന്‍ വംശജന്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ടായി.
അമി ബേര, രാജ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയ്പാല്‍, ശ്രീ തനേദാര്‍ എന്നിവരാണ് ജനപ്രതിനിധി സഭയിലുള്ള മറ്റുള്ളവര്‍. സുഹാസ് സുബ്രഹ്മണ്യം കൂടി എത്തുന്നതോടെ സമോസ കോക്കസിലെ അംഗങ്ങളുടെ എണ്ണം ആറായി ഉയര്‍ന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് ക്ലന്‍സിയെ പരാജയപ്പെടുത്തിയാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സുഹാസ് സുബ്രഹ്മണ്യം വിജയിച്ചത്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായിരുന്നു
മിഷിഗണിലെ 13-ാം കോണ്‍ഗ്രഷണല്‍ ജില്ലയുടെ പ്രതിനിധിയാണ് ശ്രീതനേദാര്‍. ഇല്ലിനോയിയിലെ ഏഴാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിലെ പ്രതിനിധിയാണ് രാജ കൃഷ്ണമൂര്‍ത്തി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് അദ്ദേഹം ഹൌസിലേക്ക് എത്തുന്നത്. കാലിഫോര്‍ണിയയിലെ 17-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നാണ് റോ ഖന്ന തിരഞ്ഞെടുക്കപ്പെട്ടത്. വാഷിംഗ്്ടണ്‍ സംസ്ഥാനത്തെ ഏഴാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ട് പ്രതിനിധിയാണ് പ്രമീള ജയ്പാല്‍. ഡോക്ടര്‍ കൂടിയായ അമി ബേരയാണ് ഇക്കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം. കാലിഫോര്‍ണിയയിലെ ആറാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ട് പ്രതിനിധിയാണ് അദ്ദേഹം. തുടര്‍ച്ചയായി ഏഴാം തവണയാണ് അദ്ദേഹം . ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.