Monday, December 23, 2024

HomeAmericaറഷ്യ - ഉത്തര കൊറിയ ബന്ധം ശക്തിപ്പെടുത്തുന്നത് യൂറോപ്യൻ സുരക്ഷയ്ക്കും യുഎസിനും ഭീഷണി: മാർക്ക്...

റഷ്യ – ഉത്തര കൊറിയ ബന്ധം ശക്തിപ്പെടുത്തുന്നത് യൂറോപ്യൻ സുരക്ഷയ്ക്കും യുഎസിനും ഭീഷണി: മാർക്ക് റുട്ടെ

spot_img
spot_img

ബുഡാപെസ്റ്റ്: റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് യൂറോപ്യൻ സുരക്ഷയ്ക്ക് മാത്രമല്ല, യുഎസിനും ഭീഷണിയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. യുക്രെയ്‌നിനെതിരായ യുദ്ധത്തിന് ഉത്തരകൊറിയ റഷ്യക്ക് സൈനിക സഹായം നൽകിയിരുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ സഹായത്തിന് പകരമായി റഷ്യ ഉത്തര കൊറിയയിലേക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ എത്തിക്കുകയാണെന്നും ഇതിലൂടെ ഉത്തര കൊറിയ – റഷ്യ കൂട്ടുകെട്ട് വളരുകയാണെന്നുമാണ് നാറ്റോയുടെ വാദം.

റഷ്യയുടെ ഈ നീക്കം നാറ്റോയുടെ ഭാഗമായ യൂറോപ്യൻ രാജ്യങ്ങളെ മാത്രമല്ല, യുഎസിനും ഭീഷണിയാകുമെന്നും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പറയുന്നു. യൂറോപ്യൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് റുട്ടെ ഇക്കാര്യം പറഞ്ഞത്. ഈ ഭീഷണികളെ എങ്ങനെ കൂട്ടായി നേരിടാമെന്ന് എന്ന് ചർച്ച ചെയ്യാൻ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഇരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments