സരൂപ അനിൽ (ഫൊക്കാന ന്യൂസ് ടീം)
ഫൊക്കാന 2024-26 കാലയളവിലേക്കുള്ള വാഷിംഗ്‌ടൺ ഡിസി റീജിയൻ ഭാരവാഹികളെ വിമൻ ഫോറം പ്രസിഡന്റ് രേവതി പിള്ളയ് പ്രഘ്യാപിച്ചു. ജോഫിയ ജോസ്പ്രകാശ് (റീജിയണൽ വുമൺ ഫോറം ചെയർ), നിമ്മി സുഭാഷ് (റീജിയണൽ വിമൻസ് ഫോറം ട്രെഷറർ ) റോഷിത പോൾ (റീജിയണൽ വിമൻസ് ഫോറം സെക്രട്ടറി ) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം പാർവതി സുധീർ, ശില്പ സുജയ്, അഞ്ജലി വാരിയർ, ശ്രീയ നമ്പ്യാർ , ഷെറി തമ്പി ചെറുവത്തൂർ ,ഫെമിൻ ചിറമേൽ ചാൾസ്, ശീതൾ കിഷോർ, ശരണ്യ ബാലകൃഷ്ണൻ, ദിവ്യ വീശാന്ത് എന്നിവർ അടങ്ങിയ കരുത്തുറ്റ വനിതകളെ ഉൾപ്പെടുത്തിയാണ് റീജിയണൽ വിമൻസ് കമ്മിറ്റി രൂപവൽക്കരിച്ചതു.
വിവിധ മേഖലകളിലുള്ള പ്രാവീണ്യവും, അർപ്പണമനോഭാവവും മാത്രമല്ല ശക്തമായ ഒരു വിമൻസ് ഫോറം കമ്മിറ്റിക്കു വേണ്ടതെന്നും, ഒപ്പം സംഘടനയുടെ ഭരണഘടനയെ ബഹുമാനിക്കേണ്ടതിന്റെയും , അച്ചടക്കലംഘനം ഉണ്ടാകാതെ പ്രവർത്തിക്കുന്നതിന്റെ ആവശ്യകതയും മനസിലാക്കി പ്രവർത്തിക്കാൻ ഉള്ള വിശാലമനസ്കത യും കൂടി ആണ് എന്ന് അടിയുറച്ചു വിശ്വസിക്കുന്നു എന്ന് രേവതി പിള്ള പ്രഖ്യപന വേളയിൽ സൂചിപ്പിച്ചു.
സ്വാർത്ഥ താൽപര്യങ്ങൾ ഇല്ലാതെ, സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ സന്നദ്ധരായ കമ്മിറ്റി അംഗങ്ങളെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അഭിനന്ദിച്ചു. ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ റീജിണൽ വിമൻസ് ഫോറം കമ്മിറ്റിക്കു എല്ലാ ഭാവുകങ്ങളും നേർന്നു.