Wednesday, November 13, 2024

HomeAmericaഹമാസ് ഓഫിസ് അടച്ചുപൂട്ടാൻ യുഎസ് ആവശ്യപ്പെട്ടിട്ടില്ല: വാർത്തകൾ തള്ളി ഖത്തർ

ഹമാസ് ഓഫിസ് അടച്ചുപൂട്ടാൻ യുഎസ് ആവശ്യപ്പെട്ടിട്ടില്ല: വാർത്തകൾ തള്ളി ഖത്തർ

spot_img
spot_img

ദുബായ്: ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് അടച്ചുപൂട്ടാൻ യുഎസ് ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് തള്ളി ഖത്തർ വിദേശകാര്യ മന്ത്രാലയം. ഖത്തർ ഈ വിവരം ഹമാസ് നേതാക്കളെ അറിയിച്ചിരുന്നെന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ട്. എന്നാൽ യുഎസ് സമ്മർദത്തെ തുടർന്നല്ല ഓഫിസ് പൂട്ടാൻ നിർദേശിച്ചതെന്ന് ഖത്തർ വ്യക്തമാക്കി. നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹമാസും അറിയിച്ചു. 2012 മുതൽ ഹമാസ് നേതാക്കൾക്ക് ഖത്തർ രാഷ്ട്രീയ അഭയം നൽകി വരുന്നുണ്ട്.

അതിനിടെ ഗാസ വെടിനിർത്തൽ ചർച്ചയുടെ മധ്യസ്ഥതയിൽ നിന്ന് പിന്മാറിയെന്ന വിവരം ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ചർച്ചകൾ തുടരാൻ ഇരുവിഭാഗവും സന്നദ്ധരാകുമ്പോൾ മധ്യസ്ഥശ്രമം തുടരുമെന്നാണ് വിശദീകരണം. പിന്മാറ്റം ഇസ്രായേലിനെയും ഹമാസിനെയും ഖത്തർ അറിയിച്ചിട്ടുണ്ട്. യുഎസിനെയും ബോധ്യപ്പെടുത്തി.

പലവട്ടം ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണിത്. ദോഹയിലെ ഹമാസ് ഓഫിസ് അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും ഖത്തർ പറഞ്ഞു. യുഎസ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയും ബന്ദി മോചനവും ഹമാസ് തള്ളിയ സാഹചര്യത്തിലാണ് ദോഹയിൽ പലസ്തീൻ സംഘടനയുടെ സാന്നിധ്യം സ്വീകാര്യമല്ലെന്ന് സഖ്യകക്ഷിയായ ഖത്തറിനെ യുഎസ് അറിയിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments