Wednesday, November 13, 2024

HomeAmericaഅമേരിക്കയുടെ നാടുകടത്തൽ :  ഭീതിയോടെ കാനഡ

അമേരിക്കയുടെ നാടുകടത്തൽ :  ഭീതിയോടെ കാനഡ

spot_img
spot_img

 

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ  ട്രംപിന്റെ വിജയത്തിനു പിന്നാലെ അഭയം തേടുന്ന കുടിയേറ്റക്കാരുടെ വർധനവ് പ്രതീക്ഷിച്ച് കാനഡ. ഇതോടെ അമേരിക്കയും കാനഡയും തമ്മിൽ  അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ കാനഡ സൂക്ഷ്‌മമായ നിരീക്ഷണം ആരംഭിച്ചു.. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ നടപ്പാക്കുമെന്ന പുതിയ ഭരണകൂടത്തിൻ്റെ പ്രഖ്യാപനമാണ് അഭയാർഥികളുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനവിന് കാരണം. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാർ അയൽരാജ്യമായ കാനഡയിൽ അഭയം തേടുമെന്നാണ് വിവരം. കുടിയേറ്റക്കാർ നമ്മുടെ രാജ്യത്തിന്റെ രക്തത്തിൽ പലപ്പോഴും വിഷം കലർത്തുകയാണെന്ന് ട്രംപ് പ്രചാരണങ്ങളിൽ പറഞ്ഞിരുന്നു.

  • ഞങ്ങൾ അതീവ ജാഗ്രതയിലാണ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാണാൻ ഞങ്ങളുടെ എല്ലാ കണ്ണുകളും അതിർത്തിയിലേക്ക് നോക്കുകയാണ്. കാരണം കുടിയേറ്റത്തെ കുറിച്ചുള്ള ട്രംപിൻ്റെ നിലപാട് കാനഡയിലേക്കുള്ള നിയമവിരുദ്ധവും ക്രമരഹിതവുമായ കുടിയേറ്റത്തിന് കാരണമാകുമെന്ന് ഞങ്ങൾക്കറിയാം” – കനേഡിയൻ മൗണ്ടഡ് പൊലീസ് വക്‌താവ്, സർജന്റ് ചാൾസ് വാർത്താ ഏജൻസിയോട് പറഞ്ഞു.

കാനഡയ്ക്കും വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിനും ഇടയിൽ ഉയർന്നുവന്നേക്കാവുന്ന  പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയ ഒരു കൂട്ടം മന്ത്രിമാരുമായി ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് വെള്ളിയാഴ്ച്ച കൂടിക്കാഴ്ചനടത്തി. 2017 മുതൽ 2021 വരെയുള്ള ട്രംപിന്റെ ആദ്യ ടേമിൽ, യുഎസ് സംരക്ഷണം നഷ്ടപ്പെട്ട ഹെയ്‌തിക്കാർ ഉൾപ്പെടെ പതിനായിരക്കണക്കിന് കുടിയേറ്റക്കാർ കാനഡയിലേക്ക് പലായനം ചെയ്തിരുന്നു. കാനഡയിലേക്ക് മാറുന്നതിനായി ഇമിഗ്രേഷൻ സേവനങ്ങളെപ്പറ്റി അറിയാൻ യുഎസിൽ നിന്നുള്ള ഗൂഗിൾ തിരയലുകൾ തിരഞ്ഞെടുപ്പിനു ശേഷം പതിന്മടങ്ങ് വർധിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments