|
വാഷിംഗ്ടൺ: യു.എസ് പ്രസിഡൻ്റ് ആയിതെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബൈഡൻ ‘ബുധനാഴ്‌ച പതിനൊന്നിന് ഓവൽ ഓഫി സിൽ കൂടിക്കാഴ്‌ച നടത്താനാണ് ക്ഷണം.
ബൈഡൻ്റെ ക്ഷണ പ്രകാരം ഓവൽ ഓഫിസി ൽ ട്രംപ് എത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെ ക്രട്ടറി കരീൻ ജീൻ-പിയറി അറിയിച്ചു. സ്ഥാന മൊഴിയുന്ന പ്രസിഡന്റും നിയുക്ത പ്രസിഡന്റും വൈറ്റ് ഹൗസിൽ നടത്തുന്ന കൂടിക്കാഴ്ച അധി കാര കൈമാറ്റത്തിന് തുടക്കം കുറിക്കുന്ന പരമ്പ രാഗത ചടങ്ങാണ്.
രാജ്യത്തിന്റെ പ്രധാന അജണ്ടകളാണ് ഈ കൂടി ക്കാഴ്ചയിൽ ചർച്ച ചെയ്യുക. അതേസമയം, 2020ൽ യു.എസ് പ്രസിഡൻ്റായി ജോ ബൈഡ ൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വിജയം അംഗീക രിക്കാതിരുന്ന ട്രംപ് ഓവൽ ഓഫിസ് കൂടിക്കാ ഴ്ചക്ക് ബൈഡനെ ക്ഷണിച്ചിരുന്നില്ല.