ന്യൂയോർക്ക്: നിയുക്ത അമേരിക്കൻ പ്രസിഡ ന്റ് രണ്ടാം ടേമിലെ സംഘത്തെ രൂപീകരിച്ച് തുടങ്ങി. മുൻ ട്രംപ് സർക്കാരിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ഐസിഇ) ആക്‌ടിംഗ് ഡയറക്‌ടറായിരുന്ന ടോം ഹോമാനെ ബോർഡർ സർ ആയി നിയമിച്ചു. അതിർത്തിസുരക്ഷയും കുടിയേറ്റ നയ വും കൈകാര്യം ചെയ്യാൻ യുഎസ് പ്രസിഡ ന്റ്റ് നിയോഗിക്കുന്നയാളാണ് ബോർഡർ സർ.
എലീസ് സ്റ്റെഫാനിക്കിനെ (40) ഐക്യരാഷ് ട്രസഭ അംബാസഡറായും നിയമിച്ചു. എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകട ത്തുമെന്നു പ്രസിഡൻ്റ തെരഞ്ഞെടുപ്പിൽ ട്രം പ് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ യുഎസ് കോൺഗ്രസിൽ സമ്പൂർ ണ ആധിപത്യത്തിലേക്ക് ഡോണൾഡ് ട്രംപി ന്റെ റിപ്പബ്ലിക്കൻ പാർട്ടി നീങ്ങുകയാണ്. സെ നറ്റിൽ ഇതിനകംതന്നെ മേൽക്കൈ നേടിയ റി പ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി സഭയിലും ഭൂരിപക്ഷത്തിലേക്ക്.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധി സഭയി ൽ 215 സീറ്റുകളായി. ഡെമോക്രാറ്റ് പാർട്ടിക്ക് 210 സീറ്റുകളാണുള്ളത്. ജനപ്രതിനിധി സഭ യിൽ ഭൂരിപക്ഷം നേടാൻ 218 സീറ്റുകളാണ് വേണ്ടത്.
സെനറ്റിനൊപ്പം ജനപ്രതിനിധി സഭയിലും മു ൻതൂക്കം നേടാനായാൽ ട്രംപിന് തന്റെ പദ്ധ തികൾ തടസമില്ലാതെ നടപ്പാക്കാൻ അവസര മൊരുങ്ങും.