Sunday, February 23, 2025

HomeAmericaഏബ്രഹാം പി. സാമുവേല്‍ റോക്ലാന്‍ഡില്‍ അന്തരിച്ചു

ഏബ്രഹാം പി. സാമുവേല്‍ റോക്ലാന്‍ഡില്‍ അന്തരിച്ചു

spot_img
spot_img

ന്യൂയോര്‍ക്ക്: റാന്നി കീക്കോഴുര്‍ പൊട്ടകുളത്ത് വീട്ടില്‍ ഏബ്രഹാം പി. സാമുവേല്‍ (രാജന്‍ – 76) അമേരിക്കയിലെ റോക്ലാന്‍ഡില്‍ അന്തരിച്ചു. ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, അമേരിക്കയിലേക്ക് കുടിയേറിയ ശേഷം അവിടെ നിരവധി പള്ളികളില്‍ പാസ്റ്ററായി സേവനം ചെയ്തു.

പൊതുദര്‍ശനം: നവംബര്‍ 15 ന് വൈകിട്ട് 7 മണിക്ക് ന്യൂ റോഷെല്‍ ജനറേഷന്‍സ് ചര്‍ച്ചില്‍ വച്ച് നടക്കും സംസ്‌കാരം: നവംബര്‍ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് നൈക്കിലെ ഇന്ത്യ പെന്തക്കോസ്ത് ഫെല്ലോഷിപ്പില്‍ വച്ച് നടക്കും.

ഭാര്യ: സാറാമ്മ (പൊടിയമ്മ) സാമുവേല്‍

മക്കള്‍: ബിന്‍സി, പാസ്റ്റര്‍ ബിജോയി സാമുവേല്‍, പാസ്റ്റര്‍ ജോണ്‍ സാമുവേല്‍
സഹോദരങ്ങള്‍: ജെയിനാമ്മ കുരുവിള, ഫിലിപ്പോസ് ഏബ്രഹാം, എലിസബത്ത് തോമസ്, പാസ്റ്റര്‍ ജെയിംസ് ഏബ്രഹാം, പരേതനായ ജോണ്‍ ഏബ്രഹാം, സൈമണ്‍ ഏബ്രഹാം, എസ്തര്‍ സക്കറിയ, റൂത്ത് തോമസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments