Wednesday, March 12, 2025

HomeAmericaഫൊക്കാന ന്യൂ യോര്‍ക്ക് മെട്രോ റീജിയൻ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ക്രിക്കറ്റ് ടൂർണമെന്റ് ഒരുക്കങ്ങൾ...

ഫൊക്കാന ന്യൂ യോര്‍ക്ക് മെട്രോ റീജിയൻ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ക്രിക്കറ്റ് ടൂർണമെന്റ് ഒരുക്കങ്ങൾ ആരംഭിച്ചു

spot_img
spot_img

ജിനേഷ് തമ്പി

ന്യൂ യോര്‍ക്ക് : ഫൊക്കാന ന്യൂ യോര്‍ക്ക് മെട്രോ റീജിയൻ പ്രഥമ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ടൂർണമെന്റ് ജൂൺ 21 ശനിയാഴ്ച സംഘടിപ്പിച്ചിരിക്കുന്നു . ടൂര്ണമെന്റിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്റിന്റെ ഒഫീഷ്യൽ ഫ്ലയർ ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന ഉൽഘാടന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പ്രകാശനം ചെയ്തു .

ഫൊക്കാനയുടെ മുതിർന്ന നേതാവും ബോർഡ് മെമ്പറുമായ തോമസ് തോമസ് ടൂര്ണമെന്റിനുള്ള എല്ലാ ട്രോഫികളും വാഗ്ദാനം ചെയ്തു .റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, ,റീജിയണൽ സെക്രട്ടറി ഡോൺ തോമസ്, റീജിയണൽ ട്രഷറർ മാത്യു തോമസ്, ടൂർണമെന്റ് കോഓർഡിനേറ്റർ ജിൻസ് ജോസഫ്, ടൂർണമെന്റ് പിആർഓ ജോയൽ സ്കറിയ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിൽ ഫൊക്കാന ആദ്യമായി സംഘടിപ്പിക്കുന്ന ഈ ക്രിക്കറ്റ് ടൂർണമെന്റ് ചാരിറ്റി കൂടി ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്. ട്രൈസ്റ്റേറ്റ് ഏരിയയിൽ നിന്നും വിവിധ മലയാളി ടീമുകൾ ഈ ക്രിക്കറ്റ് മാമാങ്കത്തിൽ അണി നിരക്കും. ടൂർണമെന്റിന് എല്ലാ വിധ സപ്പോർട്ടും ഫൊക്കാന പ്രസിഡന്റ് സജി മോൻ ആന്റണി വാഗ്ദാനം ചെയ്തു.

ടൂർണമെന്റിന്റെ വിജയത്തിനായുള്ള എല്ലാ വിധ സഹകരണവും നോർത്ത് അമേരിക്കൻ മലയാളികളിൽ നിന്ന് പ്രതീക്ഷിക്കുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അഭിപ്രായപ്പെട്ടു. ജൂൺ 21 ശനിയാഴ്ച ക്യുൻസ്,ന്യൂയോർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ ടൂർണമെൻറ് കാണുന്നതിനും,ആസ്വദിക്കുന്നതിനും ഏവരെയും സ്നേഹപ്പൂർവം ക്ഷണിക്കുന്നതായി ടൂർണമെന്റ് കോഓർഡിനേറ്റർ ജിൻസ് ജോസഫ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments