Monday, December 23, 2024

HomeAmericaഡോ. അഡ്വ. മാത്യു വൈരമണ്‍ ഇന്‍ഡോ-അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറം ചെയര്‍മാന്‍

ഡോ. അഡ്വ. മാത്യു വൈരമണ്‍ ഇന്‍ഡോ-അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറം ചെയര്‍മാന്‍

spot_img
spot_img

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ വംശജരായ റിപ്പബ്ലിക്കന്‍ അനുഭാവികളുടെ പ്രമുഖ സംഘടനയായ ഇന്‍ഡോ-അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറത്തിന്റെ പുതിയ ചെയര്‍മാനായി ഡോ. അഡ്വ. മാത്യു വൈരമണ്‍ തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിന്റായ ഡോ. മാത്യു വൈരമണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുതിയ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ഡോ. മാത്യു വൈരമണ്‍ (ചെയര്‍മാന്‍), തോമസ് ഓലിയംകുന്നേല്‍ (വൈസ് ചെയര്‍മാന്‍), ജയിംസ് ചാക്കോ മുട്ടുങ്കല്‍ (പ്രസിഡന്റ്), സുരേന്ദ്രന്‍ നായര്‍ (വൈസ് പ്രസിഡന്റ്), റീനാ വര്‍ഗീസ് (സെക്രട്ടറി), മാമ്മന്‍ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), രാജന്‍ ജോര്‍ജ് (പി.ആര്‍.ഒ), ബോബി ജോസഫ് (കമ്യൂണിറ്റി റിലേഷന്‍സ് ചെയര്‍), മാത്യു വര്‍ഗീസ് (ട്രഷറര്‍), ഷിജോ ജോയ് (ഐ.ടി & സോഷ്യല്‍ മീഡിയ), നെവിന്‍ മാത്യു (യൂത്ത് കോര്‍ഡിനേറ്റര്‍).

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇക്കുറി ഉജ്വല വിജയം നേടിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വത്തെ യോഗം അനുമോദിച്ചു. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. അമേരിക്കയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ജീവിത മൂല്യങ്ങളായ കുടുംബ ജീവിതത്തിന്റെ ഭദ്രത, ദൈവ വിശ്വാസം, സാമൂഹിക അച്ചടക്കം, സാമ്പത്തിക ഭദ്രത തുടങ്ങിയ കാര്യങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മാത്രമേ മടക്കിക്കൊണ്ടുവരാന്‍ സാധിക്കൂ എന്ന് യോഗം വിലയിരുത്തി. ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് അത് സാധിക്കുമെന്ന് യോഗം പ്രത്യാശ അര്‍പ്പിച്ചു.

അബോര്‍ഷന്‍, മയക്കുമരുന്നിന്റെ അമിത ഉപയോഗം, എല്‍.ജി.ബി.ടി.ക്യു തുടങ്ങിയ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന വിപത്തുകളാണ്. സ്വവര്‍ഗ വിവാഹം, അനവസരത്തിലുള്ള അബോര്‍ഷന്‍ തുടങ്ങിയ സാമൂഹിക തിന്മകളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എതിര്‍ക്കുന്നു. സുശക്തമായ സാമ്പത്തിക ഭദ്രതയുള്ള ഒരു സാമൂഹികക്രമം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ ഭരണത്തിന് മാത്രമേ സാധിക്കൂ എന്ന് യോഗം വിലയിരുത്തി. എന്തുകൊണ്ട് നാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരണമെന്നും, എന്ത് മുന്‍കരുതലുകളാണ് നമ്മുടെ സമൂഹം ശിഥിലമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതെന്നും ജനങ്ങളെ ബോധവത്കരിക്കാന്‍ പ്രത്യേകം സെമിനാറുകളും, സ്റ്റഡി ക്ലാസുകളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

നവംബര്‍മാസം അവസാനദിവസം വിക്ടറി ഡേ ആയി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. ഡോ. മാത്യു വൈരമണ്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജയിംസ് ചാക്കോ മുട്ടുങ്കല്‍ സ്വാഗതവും ഷിജോ ജോയ് നന്ദിയും പറഞ്ഞു. ഈ ഫോറത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി എല്ലാ ജനാധിപത്യ, മൂല്യാധിഷ്ഠിത വിശ്വാസികളുടേയും സഹകരണം യോഗം അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments