Tuesday, March 11, 2025

HomeAmericaബെംഗളൂരു ക്രൈസ്റ്റ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ചു

ബെംഗളൂരു ക്രൈസ്റ്റ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ചു

spot_img
spot_img

മാന്‍ഹട്ടന്‍: ബെംഗളൂരു ക്രൈസ്റ്റ് (കല്‍പിത സര്‍വകലാശാല) പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ഫാ. സി.സി. ജോസഫിന്റെയും പൂര്‍വിദ്യാര്‍ഥി അസോസിയേഷന്‍ കോര്‍ കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ മാന്‍ഹട്ടന്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന കൂട്ടായ്മയില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. അടുത്ത 3 മാസത്തേക്കുള്ള കര്‍മപദ്ധതിയും പ്രഖ്യാപിച്ചു.

പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍ പ്രസിഡന്റ് ജുഗ്‌നു ഉബ്‌റോയിയും സര്‍വകലാശാലയിലെ അധ്യാപകരും ഓണ്‍ലൈനായി പങ്കെടുത്തു. യുഎസിലും കാനഡയിലും നിന്നുള്ള ഒട്ടേറെ ക്രൈസ്റ്റ് പൂര്‍വവിദ്യാര്‍ഥികള്‍ കൂട്ടായ്മയില്‍ പങ്കാളികളായി.

ഭാരവാഹികള്‍: നിധി സിങ് (പ്രസിഡന്റ്), മുഫാസ ചാസ് (സെക്രട്ടറി), ആല്‍ബിന്‍ ജോര്‍ജ് (ട്രഷറര്‍). എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍: അംഗദ് സിങ് (യുഎസ് വെസ്റ്റ്), സന്ദേശ് കണ്ണന്‍ (യുഎസ് മിഡ് വെസ്റ്റ്), വര്‍ഷ രാഘവന്‍ (യുഎസ് നോര്‍ത്ത് ഈസ്റ്റ്), റിഷഭ് തെലുകുന്ദ (യുഎസ് സൗത്ത്), വിവേക് ഏബ്രഹാം (കാനഡ).
നോര്‍ത്ത് അമേരിക്കയിലെ ക്രൈസ്റ്റ് പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് സംഘടനയുടെ ഭാഗമാകാന്‍ ബന്ധപ്പെടാം: alumni.northamerica@christuniversity.in

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments