Monday, December 23, 2024

HomeAmericaഇന്ത്യൻ വംശജയായ തുൾസി ഗബാർഡ് അമേരിക്കൻ ഇൻ്റലിജൻസ് ഡയറക്ടറാകും

ഇന്ത്യൻ വംശജയായ തുൾസി ഗബാർഡ് അമേരിക്കൻ ഇൻ്റലിജൻസ് ഡയറക്ടറാകും

spot_img
spot_img

വാഷിംഗ്ടൺ: ഇന്ത്യൻ വംശജയായ തുൾസി ഗബാർഡ് അമേരിക്കയുടെ പുതിയ ഇൻ്റലിജൻസ് ഡയറക്ടറാകുംജനപ്രതിനിധിസഭാ മുൻ അംഗമായ തുൾസി ഗബാർഡിനെ നാഷനൽ ഇന്റലിജൻസ് ഡയറക്‌ടറാക്കുമെന്നു നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിൻ്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുൾസി നേരത്തേ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു.തുൾസി ഗബാർഡ് തന്റെഅതുല്യമായ കരിയറിൽ നിർഭയത്വമാണു പ്രകടിപ്പിച്ചതെന്നും ഇത് അഭിമാനകരമാണെന്നും ട്രംപ് പ്രസ്‌താവനയിൽ വ്യക്തമാക്കി.

തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൻ്റെ ഭാഗമായാണു പരിചയസമ്പന്നരെ മറികടന്ന് തുൾസിയെ ദേശീയ ഇന്റലിജൻസ് ഡയറക്ടറായി ട്രംപ് തിരഞ്ഞെടുത്തത്. 2020ലെ പ്രസിഡന്റ് തിരഞ്ഞുപ്പിൽ ട്രംപിന്റെ എതിരാളിയാകാനുള്ള മത്സരത്തിൽ തുളസിയും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറി. 2022ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ട തുൾസി ഇത്തവണ പ്രസിഡന്റ് തിരഞ്ഞെപ്പിനു മാസങ്ങൾക്കു മുൻപ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു. ട്രംപ് തന്റെ വൈസ് പ്രസിഡന്റ്റ് സ്ഥാനാർഥിയാക്കാൻ പരിഗണിച്ചവരിൽ 43-കാരിയായ തുളസിയുമുണ്ടായിരുന്നു.യുഎസ് പാർലമെന്റിലെ, ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗമാണു തുൾസി ഗബാർഡ്. ഹവായിയിൽ നിന്നുള്ള മുൻ ജനപ്രതിനിധി സഭാംഗമാണ്. ഭഗവദ്ഗീതയിൽ തൊട്ടാണു സത്യപ്രതിജ്‌ഞ ചെയ്തത്.അമേരിക്കക്കാരിയാണെങ്കിലും അമ്മ ഹിന്ദുമത വിശ്വാസിയാണെന്നതാണ് ഇന്ത്യൻ ബന്ധം. രണ്ട് പതിറ്റാണ്ടിലേറെ ആർമി നാഷനൽ ഗാർഡിൽ അംഗമായിരുന്ന തുൾസി, ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിപ്പബ്ലിക്കൻ അനുകൂല ചാനലായ ഫോക്സ് ന്യൂസിലെ അവതാരകൻ പീറ്റ് ഹെഗ്സെത് പ്രതിരോധ സെക്രട്ടറിയാകുമെന്ന പ്രഖ്യപനം വന്നിരുന്നു ആർമി നാഷനൽ ഗാർഡിൽ സേവനമനുഷ്ഠിച്ചിരുന്ന ഹെഗ്സെത് തീവ്രനിലപാടു മൂലം സേനയുമായി തല്ലിപ്പിരിഞ്ഞുരാജിവയ്ക്കുകയായിരുന്നു.അറ്റോർണി ജനറലായി മാറ്റ്ഗെയ്റ്റ്സ്, സെൻട്രൽ ഇൻ്റലിജൻസ്ഏജൻസി (സിഐഎ) മേധാവിയായിജോൺ റാറ്റ്ക്ലിഫ്,ഇസ്രയേലിലേക്കുള്ളഅംബാസഡറായി അർകെൻസ മുൻഗവർണർ മൈക്ക് ഹക്കബി,പശ്ചിമേഷ്യ പ്രത്യേകപ്രതിനിധിയായി സ്‌റ്റീവൻവിറ്റ്കോഫ്, ഹോംലാൻഡ്സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത്ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോംഎന്നിവരുടെയും നിയമനംപ്രഖ്യാപിച്ചു. യുഎസ് സെനറ്റിലെറിപ്പബ്ലിക്കൻ കക്ഷിനേതാവായിസൗത്ത് ഡക്കോട്ടയിൽനിന്നുള്ളസെനറ്റർ ജോൺ തൂൻതിരഞ്ഞെടുക്കപ്പെട്ടു.മത്സരരംഗത്തുണ്ടായിരുന്ന ട്രംപിന്റെവിശ്വസ്തൻ റിക്ക് സ്കോട്ട്രഹസ്യവോട്ടെടുപ്പിന്റെ ഒന്നാംറൗണ്ടിൽത്തന്നെ പുറത്തായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments