Monday, December 23, 2024

HomeAmericaറോബർട്ട് എഫ്. കെന്നഡി ജൂണിയറിനെ ആരോഗ്യ സെക്രട്ടറിയായി പ്രഖ്യാപിച്ച് ട്രംപ്

റോബർട്ട് എഫ്. കെന്നഡി ജൂണിയറിനെ ആരോഗ്യ സെക്രട്ടറിയായി പ്രഖ്യാപിച്ച് ട്രംപ്

spot_img
spot_img

വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ ആരോഗ്യ സെക്രട്ടറിയായി റോബർട്ട് എഫ്. കെന്നഡി ജൂണിയറിനെ  പ്രഖ്യാപിച്ച് നിയുക്ത പ്രസിഡൻ്റ്  ഡൊണാൾഡ് ട്രംപ്.

പരിസ്‌ഥിതി പ്രവർത്തകനായ റോബർട്ട് എഫ്. കെന്നഡി ജൂണിയറിന് . രണ്ടാം ട്രംപ് മന്ത്രിസഭയിൽ  സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രഖ്യാപനം. പരിസ്ഥിതി പ്രവർത്തകനായ കെന്നഡി ജൂനിയറോട് അതിൽനിന്നു മാറിനിൽക്കാനും നല്ല ദിവസങ്ങൾ ആസ്വദിക്കാനും തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള പ്രസംഗത്തിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഇത്തവണത്തെ പ്രസിഡന്റ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിത്വത്തിനായുള്ള ശ്രമം ഉപേക്ഷിച്ച് സ്വതന്ത്രനായി മത്സരിക്കാൻ തയാറായ റോബർട്ട് കെന്നഡി ജൂനിയർ പിന്നീട് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ട്രംപിനെ പിന്തുണയ്ക്കുകയായിരുന്നു. യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ അനന്തിരവനും മുൻ സെനറ്റർ റോബർട്ട് എഫ് കെന്നഡിയുടെ മകനുമാണ് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments