Monday, December 23, 2024

HomeAmericaഇറാൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി ഇലോൺ മസ്ക്

ഇറാൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി ഇലോൺ മസ്ക്

spot_img
spot_img

വാഷിംഗ്ടൺ:  ഐക്യരാഷ്ട്ര സംഘടനയിലെ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്‌ നടത്തി ടെസ്ല‌ ഉടമ ഇലോൺ മസ്ക്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച ഇരുവരുടെയും ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് റിപ്പോർട്ട്  . അമേരിക്കൻ  ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇളവുകൾ തേടാനും ടെഹ്റാനിൽ വാണിജ്യ സാധ്യതകൾ കണ്ടെത്താനും മസ്കിനോട് ഇറാൻ അംബാസഡർ ആവശ്യപ്പെട്ടു.

ഇറാൻ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് രാജ്യാന്തര

മാധ്യമങ്ങൾ വാർത്ത സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടിക്കാഴ്‌ച സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. ട്രംപ് ഭരണത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ്റ് എഫിഷ്യൻസി (DOGE) എന്ന വകുപ്പ് മസ്ക്‌കാണ് കൈകാര്യം ചെയ്യുക.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഇസ്രയേലിനൊപ്പം നിൽക്കുന്ന നിലപാടായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി ഇതുവരെ സ്വീകരിച്ചിരുന്നത്. ഇസ്രയേലിനു മേൽ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കണമെന്ന് നേരത്തെ ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments