Monday, December 23, 2024

HomeAmericaവിദ്യാഭ്യാസമോ മുൻപരിചയമോ ആവശ്യമില്ല, ആഴ്ചയിൽ 80 മണിക്കൂർ ജോലി, പ്രതിഫലം പൂജ്യം: മസ്‌കിനൊപ്പം ജോലി ചെയ്യാൻ...

വിദ്യാഭ്യാസമോ മുൻപരിചയമോ ആവശ്യമില്ല, ആഴ്ചയിൽ 80 മണിക്കൂർ ജോലി, പ്രതിഫലം പൂജ്യം: മസ്‌കിനൊപ്പം ജോലി ചെയ്യാൻ അവസരം

spot_img
spot_img

വാഷിങ്ടൺ ഡിസി: ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പുതുതായി രൂപീകരിച്ച സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) ചുമതല ശതകോടീശ്വരൻ ഇലോൺ മസ്‌കിനെയും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയെയും ഏൽപ്പിച്ചിരുന്നു.

ഇപ്പോഴിതാ വകുപ്പിൽ തൊഴിൽ ചെയ്യുന്നതിനായി ആളുകളെ തിരയുകയാണ് ഡോജ്. അപേക്ഷകരെ തിരഞ്ഞ് വകുപ്പിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെച്ച പോസ്റ്റാണ് നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

തങ്ങളുടെ വകുപ്പിൽ സേവനത്തിനായി താൽപര്യം കാണിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് നന്ദി പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. പാർട് ടൈം ആയിരുന്ന് ആശയങ്ങളുണ്ടാക്കുന്നവരെയല്ല തങ്ങൾക്ക് വേണ്ടത്, വളരെ ഉയർന്ന ഐക്യു ഉള്ള, ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യാൻ സന്നദ്ധതയുള്ള ഗവൺമെന്റ് വിപ്ലവകാരികളെയാണ് തങ്ങൾക്ക് വേണ്ടതെന്നാണ് പോസ്റ്റ് ആവശ്യപ്പെടുന്നത്.

ചെയ്യുന്ന ജോലിക്ക് വിദ്യാഭ്യാസമോ മുൻപരിചയമോ ആവശ്യമില്ല. അപേക്ഷ വകുപ്പിന്റെ എക്‌സ് അക്കൗണ്ടിലേക്ക് നേരിട്ട് മെസേജ് ചെയ്താൽ മതിയെന്നും പോസ്റ്റ് പറയുന്നു. എന്നാൽ മാസം എട്ട് ഡോളർ വരിസംഖ്യ അടയ്ക്കുന്ന എക്‌സിന്റെ പ്രീമിയം വരിക്കാർക്ക് മാത്രമേ ഡോജിന്റെ എക്‌സ് അക്കൗണ്ടിലേക്ക് അപേക്ഷ അയക്കാനാവൂ. അയക്കുന്ന അപേക്ഷയിലെ ഏറ്റവും മികച്ച ഒരു ശതമാനം ആളുകളെ മസ്‌കും രാമസ്വാമിയും നേരിട്ട് തെരഞ്ഞെടുക്കുമെന്നും പോസ്റ്റ് പറയുന്നു. എന്നാൽ എന്തെല്ലാമാണ് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെന്ന് പോസ്റ്റ് വിശദീകരിക്കുന്നില്ല.

ഡോജിന്റെ പോസ്റ്റിനെ അനുബന്ധിച്ച് മസ്‌കും മറ്റൊരു ട്വീറ്റ് പങ്കുവെച്ചിരുന്നു. വളരെയധികം ബുദ്ധിമുട്ടുള്ള ജോലിയായിരിക്കും ഇതെന്ന് മസ്‌ക് പറയുന്നു. ജോലിയിൽ ധാരാളം ശത്രുക്കളുണ്ടാകുമെന്നും പ്രതിഫലം പൂജ്യമായിരിക്കുമെന്നും മസ്‌ക് എടുത്തുപറയുന്നുണ്ട്. കുറച്ച് അല്ലെങ്കിൽ ഒരു പണിയും ചെയ്യാതെ പണം ഉണ്ടാക്കുന്ന ഗവൺമെന്റ് ജോലിക്കാരിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും ഈ ജോലി എന്നായിരുന്നു സംഭവത്തിൽ വിവേക് രാമസ്വാമി പ്രതികരിച്ചത്.

അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ നിയന്ത്രിക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നീ നയങ്ങൾ മുന്നോട്ടുവെച്ചാണ് ട്രംപ് പുതിയ വകുപ്പിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഗവൺമെന്റിന് പുറത്ത് നിന്ന് പ്രവർത്തിക്കുന്ന വകുപ്പ് ഗവൺമെന്റിനായി മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകും.

അതേസമയം പുതിയ സംവിധാനത്തിലൂടെ അഴിമതി കാണിക്കുന്നവർ മാത്രം പേടിച്ചാൽ മതിയെന്നും സുതാര്യതയ്ക്കായി ‘ഡോജി’ന്റെ എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിൽ പോസ്റ്റുചെയ്യുമെന്നും ഇലോൺ മസ്‌ക് വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments