Saturday, February 22, 2025

HomeAmericaഅമേരിക്കന്‍ ടെലികോം കമ്പനികളെ ലക്ഷ്യമിട്ട് ചാര പ്രവര്‍ത്തനം നടത്തി ചൈന?

അമേരിക്കന്‍ ടെലികോം കമ്പനികളെ ലക്ഷ്യമിട്ട് ചാര പ്രവര്‍ത്തനം നടത്തി ചൈന?

spot_img
spot_img

ന്യൂയോർക്ക്: അമേരിക്കന്‍ ടെലികോം കമ്പനികളെ ലക്ഷ്യമിട്ട് ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ട്. എഫ്ബിഐ, സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സിഐഎസ്എ) എന്നിവ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ആഗോളതലത്തില്‍ ഏറെ പ്രാധാന്യമുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ടെലികോം കമ്പനികളുടെ നെറ്റ്‌വര്‍ക്കില്‍ കടന്നു കയറി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചൈന ചോര്‍ത്തുന്നു എന്നാണ് യുഎസ് ഏജന്‍സികളുടെ കണ്ടെത്തല്‍. കോള്‍ വിവരങ്ങള്‍, സര്‍ക്കാരുമായും രാഷ്ട്രീയ നീക്കങ്ങള്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ ചോര്‍ത്തുന്നു എന്നാണ് കണ്ടെത്തല്‍. യുഎസിലെ പലവിധ ടെലികോം കമ്പനികളികള്‍ നിന്നും ഇത്തരം ചോര്‍ത്തല്‍ ഉണ്ടായിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് യുഎസ് ടെലികോം നെറ്റ് വര്‍ക്കില്‍ നുഴഞ്ഞുകയറിയിരിക്കുന്നത് എന്നും യുഎസ് എജന്‍സികള്‍ അടിവരയിടുന്നു. അമേരിക്കയിലെ വാണിജ്യ ടെലികോം നെറ്റ് വര്‍ക്കിനെ ലക്ഷ്യമിട്ട് ചൈന നടത്തുന്ന ചാര പ്രവര്‍ത്തികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ് എന്നും പ്രസ്താവന പറയുന്നു.

ചൈന യുഎസിലെ ടെലികമ്യൂണിക്കേഷന്‍ കമ്പനികളെ ലക്ഷ്യമിടുന്നതായി അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളില്‍ ഒന്നായ വാള്‍സ്ട്രീറ്റ് ജേണലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതത്. പിന്നാലെയാണ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിക്കുന്നതും. യുഎസ് സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ചൈന ചോര്‍ത്തുന്നു എന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേണലിന്റെ ആക്ഷേപം.

നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിവരെയും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ടെലി കമ്യൂണിക്കേഷന്‍ മേഖലയെ ആകെ ആശങ്കയിലാഴ്ത്തുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. അതേസമയം, അമേരിക്കന്‍ ഏജന്‍സികള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും റിപ്പോര്‍ട്ടില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ ചൈന തയ്യാറായിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments