Monday, December 23, 2024

HomeAmericaഎക്‌സ്' വിട്ടവർ ബ്ലൂ സ്കൈയിലേക്ക് ചേക്കേറുന്നു

എക്‌സ്’ വിട്ടവർ ബ്ലൂ സ്കൈയിലേക്ക് ചേക്കേറുന്നു

spot_img
spot_img

വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സി’ന് ബദലായ ബ്ലൂ സ്കൈ അതിവേഗം വളരുന്നു.പ്രതിദിനം പത്തു ലക്ഷത്തോളം പുതിയ സൈൻ അപ്പുകൾ ഇതിൽ നടക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ 16.7 ദശലക്ഷം ഉപയോക്താക്കളിലെത്തി നിൽക്കുന്നു. ഓരോ മിനിറ്റിലും വർധന ഉണ്ടാകുന്നു. എക്സിനു ബദലായഒരു സമൂഹ മാധ്യമ പ്ലാറ്റ്ഫോം ആണ് ‘ബ്ലൂ’. അതിന്റെ നിറത്തിന്റെയും ലോഗോയുടെയും കാര്യത്തിൽ സമാനതകൾ കാണാമെങ്കിലും.

‘ബ്ലൂസ്കൈ സ്വയം’ വിശേഷിപ്പിക്കുന്നത് ‘സോഷ്യൽ മീഡിയ’ എന്നാണെങ്കിലും ഇത് ഇതര വെബ്സൈറ്റുകളുമായി സാമ്യമുള്ളതാണ്. പേജിൻ്റെ ഇടതുവശത്തുള്ള ബാർ നിങ്ങൾ പ്രതീക്ഷിക്കുന്നതെല്ലാം കാണിക്കുന്നു. തിരച്ചിൽ, അറിയിപ്പുകൾ, ഒരു ഹോംപേജ് തുടങ്ങിയവ അവിടെയുണ്ട്.

ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആളുകൾക്ക് അവർക്ക് താൽപര്യമുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യാനും അഭിപ്രായമിടാനും റീപോസ്റ്റ് ചെയ്യാനും ലൈക്ക് ചെയ്യാനും എല്ലാം കഴിയും. ലളിതമായി പറഞ്ഞാൽ മുമ്പ് “ട്വിറ്റർ’ എന്നറിയപ്പെട്ടിരുന്ന ‘എക്സ്’ എങ്ങനെയായിരുന്നുവോ അതുപോലെ തന്നെ.

മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെപ്പോലെ തന്നെയാണ് ബ്ലൂസ്‌കൈ പേജ്. എന്നാലിത് വികേന്ദ്രീകൃതമാണ് എന്നതാണ് പ്രധാന വ്യത്യാസം. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതല്ലാത്ത സെർവറുകളിൽ ഉപയോക്താക്കൾക്ക് അവരുടെ ഡേറ്റ ‘ഹോസ്റ്റ്’ ചെയ്യാനാകും. ഇതിനർത്ഥം, ‘ബ്ലൂ’യിൽ ഒരു നിർദിഷ്ട അക്കൗണ്ടിൽ പരിമിതപ്പെടുത്തുന്നതിനുപകരം ആളുകൾക്ക് വേണമെങ്കിൽ അവരുടെ സ്വന്തം അക്കൗണ്ട് ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാനും കഴിയും. പുതിയതായി ജോയിൻ ചെയ്യുന്നയാൾക്ക് അവരുടെ ഉപയോക്തൃനാമത്തിന്റെ അവസാനത്തിൽ .bsky.social ഉണ്ടായിരിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ട്വിറ്ററി’ന്റെ മുൻ മേധാവി ജാക്ക് ഡോർസിയാണ് ‘ബ്ലൂ’ സൃഷ്ടിച്ചത്. ഒരൊറ്റ വ്യക്തിക്കോ സ്ഥാപനത്തിനോ സ്വന്തമല്ലാത്ത ട്വിറ്ററിന്റെ വികേന്ദ്രീകൃത പതിപ്പായിരിക്കും ‘ബ്ലൂ’ എന്നദ്ദേഹം നേരത്തെ പറയുകയുണ്ടായി. എന്നാൽ 2024 മെയ് മാസത്തിൽ ബോർഡിൽനിന്ന് പടിയിറങ്ങിയ ഡോർസി ഇപ്പോൾ ഇതിന് പിന്നിലുള്ള ടീമിൻ്റെ ഭാഗമല്ല. സെപ്റ്റംബറിൽ അദ്ദേഹം തന്റെ അക്കൗണ്ട് പൂർണ്ണമായും ഇല്ലാതാക്കി. ഒരു യു.എസ് പബ്ലിക് ബെനിഫിറ്റ് കോർപ്പറേഷൻ എന്ന നിലയിൽ ചീഫ് എക്സിക്യൂട്ടിവായ ജെയ് ഗ്രാബറിന്റെ ഉടമസ്ഥതയിലാണ് ഇതിപ്പോൾ പ്രവർത്തിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments