Monday, December 23, 2024

HomeAmericaചെലവുചുരുക്കൽ: സർക്കാർ ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാൻ അമേരിക്ക

ചെലവുചുരുക്കൽ: സർക്കാർ ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാൻ അമേരിക്ക

spot_img
spot_img

വാഷിങ്ടൺ:  ചെലവ് ചുരുക്കലിൻ്റെ ഭാഗവായി അമേരിക്കയിലെ സർക്കാർ ജീവനക്കാർ തൊഴിൽ നഷ്ടമാകുന്ന സ്ഥിതിയിൽ  അമേരിക്കയിലെ ദശലക്ഷക്കണക്കിന് സർക്കാ ർ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നൽകി ഡോണൾഡ് ട്രംപ് ഭരണത്തിൽ കാര്യ ക്ഷമത വകുപ്പിൻ്റെ ചുമതല വഹിക്കാനിരിക്കു ന്ന വ്യവസായി വിവേക് രാമസ്വാമി.

സർക്കാർ ഉദ്യോഗസ്ഥരാണ് രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ചെലവ് വെട്ടിക്കുറച്ച് രാജ്യത്തെ രക്ഷിക്കാൻ പോവുക യാണെന്നും ഫ്ലോറിഡയിലെ മാർ എലഗോയി ൽ നടന്ന പൊതുപരിപാടിയിൽ അദ്ദേഹം പറ ഞ്ഞു. കൂടുതൽ ഉദ്യോഗസ്ഥരുണ്ടെങ്കിൽ ചെല വ് കൂടുകയും നവീന ആശയങ്ങൾക്ക് തടസ്സമാ വുകയും ചെയ്യും.

ഭക്ഷ്യ, മരുന്ന് വകുപ്പും ആണവ നിയന്ത്രണ കമീ ഷനും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ നേരിടുന്ന യാഥാർഥ പ്രശ്‌നമാണിത്. സർക്കാർ ഉ ദ്യോഗസ്ഥരുടെ എണ്ണം കുറക്കുകയും കഴിയു ന്നത്ര പൊതുജനങ്ങളോട് സുതാര്യത പാലിക്കു കയുമാണ് തങ്ങളുടെ ജോലിയെന്ന് രാമസ്വാമി വ്യക്തമാക്കി. ഓരോ ആഴ്‌ചയും സർക്കാർ കാ ര്യക്ഷമത വകുപ്പിൻ്റെ പ്രവർത്തന റിപ്പോർട്ട് പുറ ത്തുവിടുമെന്നും രാജ്യത്തിൻ്റെ ഏറ്റവും നല്ല കാ ലം വരാനിരിക്കുന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശതകോടീശ്വരൻ ഇലോൺ മസ്‌കിനൊപ്പമാണ് വിവേക് രാമസ്വാമിയെ കാര്യക്ഷമത വകുപ്പിന്റെ ചുമതല ട്രംപ് ഏൽപിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments