Monday, December 23, 2024

HomeAmericaട്രംപ് അധികാരമേറ്റാൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കും: പ്രതീക്ഷ പങ്കുവെച്ച് സെലൻസ്കി

ട്രംപ് അധികാരമേറ്റാൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കും: പ്രതീക്ഷ പങ്കുവെച്ച് സെലൻസ്കി

spot_img
spot_img

കീവ്: അമേരിക്കൻ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റുകഴിഞ്ഞാല്‍ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ സെലൻസ്കി. യുദ്ധം അവസാനിപ്പിക്കുമെന്ന വാഗ്ദാനം ട്രംപ് അമേരിക്കൻ ജനതയ്ക്കു നല്കിയിട്ടുള്ളതാണെന്ന് അദ്ദേഹം അത്‌ പാലിക്കുമെന്നും സെലൻസ്കി ചൂണ്ടിക്കാട്ടി.

അടുത്ത വർഷം നയതന്ത്ര മാർഗത്തിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ അമേരിക്ക സ്വീകരിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. യുദ്ധത്തില്‍ റഷ്യ മുന്നേറുകയും യുക്രെയ്ൻ പ്രതിസന്ധി നേരിടുകയുമാണ് എന്ന വിലയിരുത്തലുകൾക്ക്‌ ഇടയിലാണ് സെലൻസ്കിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പു ജയത്തിനു പിന്നാലെ ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണം പ്രതീക്ഷ നല്കുന്നതായിരുന്നുവെന്ന് സെലൻസ്കി പറഞ്ഞു. റഷ്യയുമായി ചർച്ച നടത്തണമെന്ന ആവശ്യം ട്രംപ് ഉന്നയിച്ചുവോ എന്നു സെലൻസ്കി പറഞ്ഞില്ല. റഷ്യയെ നേരിടാൻ യുക്രെയ്ന് അമേരിക്ക സഹായം നല്കുന്നതിനെ എതിർക്കുന്ന ട്രംപ്, അധികാരത്തിലേറിയാല്‍ 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കുമെന്ന് മുന്പു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള മാർഗം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ട്രംപും സെലൻസ്കിയും തമ്മില്‍ ഇതുവരെയുള്ള ബന്ധം സുഖകരമല്ല. ബൈഡൻ കുടുംബത്തിനെതിരേ അന്വേഷണം നടത്താൻ സെലൻസ്കിയോട് ആവശ്യപ്പെട്ടു എന്ന ആരോപണത്തില്‍ ഒന്നാം ഭരണകാലത്ത് ട്രംപ് ഇംപീച്ച്‌മെന്‍റ് നേരിട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments