കാലിഫോര്‍ണിയ: ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണയയില്‍ നിന്നാണ് അൻമോളിനെ പിടികൂടിയതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ റിവാർഡ് എൻഐഎ പ്രഖ്യാപിച്ചിരുന്നു.
യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അൻമോൾ ബിഷ്ണോയ് ഗുഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിൽ അൻമോൾ ബിഷ്ണോയിയെ എൻഐഎ ഉൾപ്പെടുത്തിയിരുന്നു.