ബെയ്‌റൂട്ട്: ലബനനിൽസമാധാനത്തിന് അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ ശുപാർശകളോട് ഹിസ്‌ബുല്ല അനുകൂല നിലപാടെടുത്തതോടെ, തുടർ ചർച്ചകൾക്ക് യുഎസ് പ്രതിനിധി എമസ് ഹോക്സ് റ്റൈൻ ബെയ്റൂട്ടിലെത്തി.കഴിഞ്ഞയാഴ്ചയാണ് ശുപാർശകൾ ലബനൻ സർക്കാരിനു കൈമാറിയത്. ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
ഹിസ്ബുല്ലയ്ക്കുവേണ്ടി ലബനൻ പാർലമെൻ്റ് സ്പീക്കർ നബിഹ് ബേരിയാണു ചർച്ചകളിൽ പങ്കെടുക്കുന്നത്.2006 ൽ ഇസ്രയേൽ-ഹിസ്ബുല്ലയുദ്ധം അവസാനിപ്പിച്ച യുഎൻരക്ഷാസമിതിയുടെ പ്രമേയത്തിലെവ്യവസ്‌ഥകളോടു നീതി പുലർത്തുന്നശുപാർശകളാണ് യുഎസ്മുന്നോട്ടുവച്ചിട്ടുള്ളതെന്നാണുസൂചന. ഇതുപ്രകാരം ഇസ്രയേൽ-ലബനൻ അതിർത്തിയിൽ 30കിലോമീറർ പരിധിയിൽഹിസ്ബുല്ലയുടെ സായുധസാന്നിധ്യം ഉണ്ടാവില്ല.
ഈ ബഫർസോണിൽ യുഎൻ സമാധാനസേനയും ലബനൻ സൈന്യവും കാവൽനിൽക്കും. എന്നാൽ, സുരക്ഷാഭീഷണിയുണ്ടായാൽ ലബനനിൽ എവിടെയും കടന്നുകയറാനുള്ള പൂർണസ്വാതന്ത്ര്യമാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്.കഴിഞ്ഞ 2 മാസത്തിനിടെ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇരുനൂറിലേറെ കുട്ടികൾ കൊല്ലപ്പെട്ടതെന്നും 1100 കുട്ടികൾക്ക് പരിക്കേറ്റെന്നും യുണിസെഫ് പറഞ്ഞു