Wednesday, March 12, 2025

HomeAmericaസ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണം വിജയകരം: സാക്ഷിയായി ട്രംപും

സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണം വിജയകരം: സാക്ഷിയായി ട്രംപും

spot_img
spot_img

വാഷിങ്ടൺ: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് അവതരിപ്പിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ലോകത്തിലെ തന്നെ ശക്തവും വലിപ്പമേറിയ റോക്കറ്റ് സംവിധാനമായ സ്റ്റാര്‍ഷിപ്പ് ബഹിരാകാശരംഗത്ത് പുതിയ നേട്ടങ്ങള്‍ കുറിച്ചിരിക്കുകയാണ്. സ്‌പേസ് എക്‌സിന്റെ വടക്കന്‍ ടെക്‌സസിലെ സ്റ്റാര്‍ബേസ് ഫെസിറ്റിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30-ഓടുകൂടിയാണ് വിക്ഷേപണം നടന്നത്.

സ്‌പേസ് എക്‌സ് സ്ഥാപകന്‍ മസ്‌കിനൊപ്പം നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിക്ഷേപണത്തിന് സാക്ഷിയായി.

ഭാവിദൗത്യങ്ങള്‍ക്ക് നിര്‍ണായകമായ പരീക്ഷണമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതും അത്യന്തം സങ്കീര്‍ണമായ ദൗത്യമായിരുന്നു ഇത്. താപപ്രതിരോധസംവിധാനവും തിരിച്ച് ഭൂമിയിലേക്ക് ഇറങ്ങുന്നതിനുള്ള പുതിയ ആശയങ്ങളും ദൗത്യത്തില്‍ പരീക്ഷിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments