കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കറങ്ങും കസേര പാതിവഴിയില്‍ പ്രവര്‍ത്തനം നിലച്ചു. ഇതോടെ കറങ്ങും കസേരയില്‍ തലകീഴായി ആളുകള്‍മണിക്കൂറുകളോളം കുടുങ്ങി.. തെക്കന്‍ കാലിഫോര്‍ണിയയിലാണ് സംഭവം. തിങ്കഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പാതിവഴിയിലെത്തിയ കറങ്ങും കസേര പെട്ടന്ന് പ്രവര്‍ത്തനം നിലച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ തലകീഴായി തൂങ്ങിക്കിടന്ന് 20ലേറെ പേര്‍കാലിഫോര്‍ണിയയിലെ ബ്യൂണപാര്‍ക്കിലെ നോട്ട്‌സ് ബെറി ഫാം എന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് റൈഡ് പാതിവഴിയില്‍ നിലച്ചത്. സോള്‍ സ്പിന്‍ എന്ന റൈഡില്‍ ആളുകളെ മൂന്ന് ദിശകളിലേക്ക് ഒരേ സമയം കറക്കുകയാണ് ചെയ്യുന്നത്. തലകീഴായും ചെരിഞ്ഞുമായി സാഹസിക പ്രേമികള്‍ എയറില്‍ കുടുങ്ങിയത് രണ്ട് മണിക്കൂറോളമാണ്. ഉച്ച കഴിഞ്ഞ് രണ്ടോടെ റൈഡില്‍ കയറിയവരെ തിരിച്ചിറക്കാനായത് വൈകീട്ട് നാലരയ്ക്ക് ശേഷമായിരുന്നു. നിലത്തിറക്കിയ ആളുകളെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ ഭയന്നും ഇത്രയധികം സമയം തല കീഴായി അടക്കം കിടക്കേണ്ടി വന്നതിന് പിന്നാലെയാണ് റൈഡില്‍ കയറിയവരെ ആശുപത്രിയിലേക്ക് മാറ്റിയത്.സോള്‍ സ്പിന്‍ പ്രവര്‍ത്തനം നിലയ്ക്കാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല, ഇനി റൈഡ് പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തിലും പാര്‍ക്ക് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ആറ് നിലകളിലായി കറങ്ങുന്ന കൈകളാണ് സോള്‍ സ്പിന്നിനുള്ളത്. ഓരോ കൈകളിലും ആറ് കസേരകള്‍ വീതമാണ് ഉള്ളത്. 360 ഡിഗ്രിയില്‍ ഈ കൈകള്‍ പല ദിശയില്‍ കറങ്ങുന്നതാണ് സാഹസിക പ്രിയരെ സോള്‍ സ്പിന്നിലേക്ക് ആകര്‍ഷിക്കുന്നത്. ക്രെയിനുകളുടെ സഹായത്തോടെ ഓരോരുത്തരെയായി നിലത്തിറക്കിയായിരുന്നു തിങ്കളാഴ്ചത്തെ രക്ഷാ പ്രവര്‍ത്തനം.
കാലിഫോര്‍ണിയയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കറങ്ങും കസേര പാതിവഴിയില്‍ നിന്നു; തലകീഴായി കറങ്ങും കസേരയില്‍ ആളുകള്‍ മണിക്കൂറുകളോളം കുടങ്ങി
RELATED ARTICLES